ചെന്നൈ: തമിഴ്നാട്ടിൽ ലോക്സഭാ ഇലക്ഷന് മുന്നോടിയായി വൻ രാഷ്ട്രീയ കരുനീക്കങ്ങൾ ആണ് നടക്കുന്നത്. നടൻ കമലഹാസന്റെ മക്കൾ നീതി മയ്യം(എംഎൻഎം) സംസ്ഥാനം ഭരിക്കുന്ന ഡിംഎംകെയുമായി കൈകോർത്തു. വരാനിരിക്കുന്ന ലോക്സഭാ ഇലക്ഷന് പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചരിക്കുകയാണ്. 2025 ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ, കമൽ ഹാസന്റെ മക്കൾ നീതി മയ്യത്തിന് 1 ലോക്സഭാ സീറ്റ് നൽകും. ഡിഎംകെ ആസ്ഥാനമായ അണ്ണാ അരിവാലയത്തിൽ വെച്ചാണ് കമൽഹാസനും തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ഥാനമാനങ്ങൾ മോഹിച്ചല്ല ഡിഎംകെയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും രാജ്യത്തിന്റെ സുരക്ഷ മുന്നിൽ കണ്ടാണ് ഈ തീരുമാനവുമെന്നാണ് സഖ്യമുറപ്പിച്ച ശേഷം പുറത്തെത്തിയ കമലഹാസൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് എംഎൻഎമ്മും ഡിഎംകെയും ഒന്നിച്ച് പ്രവർത്തിക്കും. 


ALSO READ: ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ച്ചയും അവധി; ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും


അതേസമയം കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിൽ നടൻ ശരത്കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കൾ എന്ന പാർട്ടി ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. എച്ച് രാജ, തമിഴ്നാട് ഇൻചാർജ് അരവിന്ദ് മേനോൻ എന്നിവർ ശരത്കുമാറുമായി  നടത്തിയ രണ്ടാം ഘട്ട കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് ശരത് കുമാറിന്റെ പാർട്ടി ബജെപിയിൽ ചേർന്നത്.നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുന്നതിന് വേണ്ടി ബിജെപിയുമായി സഹകരിക്കുവാൻ തീരുമാനിച്ചുവെന്ന് ശരത്കുമാർ പ്രസ്താവനയിൽ പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.