സിനിമയും അതിൻറെ വിവാദങ്ങളും എപ്പോഴും തുടർന്നു കൊണ്ടേയിരിക്കും ചിത്രം പുറത്ത് വന്നാലും ഒടുവിൽ വിവാദം മാത്രം വീണ്ടും തുടരും. അത്തരത്തിൽ തൻറെ പുതിയ ചിത്രത്തിൻറെ വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് നടൻ കൃഷ്ണ ശങ്കർ. കുടുക്ക് എന്ന ചിത്രമാണ് ഇതിനോടകം വിവാദങ്ങളിലേക്ക് ഇടം പിടിച്ചത്. ഇത് പിന്നീട് വൃക്തിപരമായ അതിക്ഷേപങ്ങളിലേക്കും കടന്നു. ചിത്രത്തിൽ നായികയായി അഭിനയിച്ച ദുർഗ കൃഷ്ണക്കാണ് ഏറ്റവും അധികം ആരോപണങ്ങൾ നേരിടേണ്ടി വന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൃഷ്ണ ശങ്കർ പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം


ഇന്ന് കുറച്ചു നേരം മുമ്പ് ദുർഗ കൃഷ്ണയുടെ ഒരു കോൾ വന്നു .ഞങ്ങൾ ഒരുമിച്ചഭിനയിച്ച ഒരു സിനിമയിലെ ഗാന രംഗത്തിലെ സീൻ കാരണം ഇപ്പോഴും ഇന്ന് ഈ രാത്രിയിലും ദുർഗ്ഗയെയും അവരുടെ ഹസ്ബൻഡ് ആയ അർജുനെയും വീട്ടുകാരെയും മോശമായി സംസാരിക്കുന്നു . 


ALSO READ: 777 Charlie OTT Update : 777 ചാർളിയുടെ ഡിജിറ്റൽ അവകാശങ്ങൾ വൂട്ട് സെലക്ടിന്?


ഇതിൽ കൂട്ടുപ്രതിയായ ഞാൻ എന്റെ വീട്ടിൽ കുട്ടികളെയും കളിപ്പിച്ച് ഭാര്യയായി സുഖമായി ഉറങ്ങാൻ പോകുന്നു . രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ് . പക്ഷെ വിമർശനം മുഴുവൻ സ്ത്രീയായ  ദുർഗ കൃഷ്ണയ്ക്കാണ് . ഇതിനു മുമ്പ് ഞാൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ ഒരു നല്ല കഥയുണ്ട് , പക്ഷെ അതിൽ അഞ്ച് ലിപ് ലോക്കുമുണ്ട് എന്ന് പറഞ്ഞാൽ ലിപ്‌ലോക്കിന്റെ ആശങ്കകൾ മാറ്റിവച്ച് ഒരു സെക്കൻഡ് പോലും ആലോചിക്കാതെ ആ സിനിമ ഞാൻ ചെയ്യാം . 


കാരണം ഒരു നല്ല സിനിമ ചെയ്യുക എന്നതാണ് ഒരു നടന്റെ ലക്ഷ്യം . പക്ഷെ അത് തന്നെ ഇവർക്ക് വരുമ്പോൾ കഴിഞ്ഞ പടത്തിൽ ഇതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന മോശം experience കൊണ്ട് ആ സിനിമ തന്നെ ഇവർ ഉപേക്ഷിക്കേണ്ടി വന്നാൽ അത് അവരുടെ ഏറ്റവും വല്യ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാകും . 


ഇതിനൊരു മാറ്റം നമ്മൾ തന്നെ കൊണ്ട് വരണം , നട്ടെല്ലില്ലാത്തവൻ എന്നവരുടെ ഭർത്താവിനെ പറയുമ്പോൾ എത്ര ആളുകൾ ഉണ്ട് അയാളെ പോലെ ഭാര്യയോടുള്ള സ്നേഹവും വിശ്വാസവും അവർ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവർ . 
അത് കൊണ്ട് ഇത്തരത്തിലുള്ള കമന്റുകൾ എഴുതുമ്പോൾ ഒരു നിമിഷം മുമ്പ് നിങ്ങൾ നിങ്ങളുടെ വീട്ടുകാരെ ഒന്ന് സ്മരിക്കുക.



നവാഗതനായ ബിലഹരി രചനയും സംവിധാനവും നിർവ്വഹിച്ച്  ബിലഹരി എക്സിപിരിമെൻറിൻറെ ബാനറിൽ എസ്.വി കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രമാണ് കുടുക്ക്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.