ശ്രിനീവാസൻറേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രമാണ് കുറുക്കൻ.രോഗാവസ്ഥയിലാരുന്ന അദ്ദേഹത്തിൻറെ ചിത്രങ്ങൾ ആരാധകരെ ആശങ്കപ്പെടുത്തിയെങ്കിലും അദ്ദേഹത്തിൻറെ മടങ്ങി വരവിൻറെ ചിത്രങ്ങൾ കൂടുതൽ സന്തോഷിപ്പിക്കുന്നതായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കുറുക്കൻ ഷൂട്ടിംഗ് സൈറ്റിലെ ശ്രീനിവാസനുമായുള്ള നിമിഷങ്ങൾ പങ്ക് വെക്കുകയാണ് നടൻ കൃഷ്ണൻ ബാലകൃഷ്ണൻ. അദ്ദേഹത്തിൻറെ തമാശകളും കളിചിരി വിശേഷങ്ങളുമെല്ലാം തൻറെ ഫേസ്ബുക്ക് പോസ്റ്റിലാണ് കൃഷ്ണൻ ബാലകൃഷ്ണൻ കുറിച്ചത്. 


ശ്രീനി സാറിനോട് സംസാരിക്കാൻ ആരുചെന്നാലും അവരോട് സംസാരിക്കാൻ ഒരു വിശേഷം ഉണ്ടാവും അദ്ദേഹത്തിന്. സംഭാഷണത്തിനിടയിൽ ചെറിയ ചിരിയും അവസാനം ഒരു പൊട്ടിച്ചിരിയും ഉണ്ടാവും. ഞാൻ സംസാരിക്കാൻ പോയപ്പോൾ കാവാലം സാറിന്റെയും നെടുമുടി വേണുച്ചേട്ടന്റെയും വിശേഷം പങ്കിട്ടെന്നും താരം തൻറെ കുറിപ്പിൽ പറയുന്നു.


പോസ്റ്റിൻറെ പൂർണ രൂപം


ക്യാമറയുടെ മുന്നിൽ എത്ര ഊർജത്തോടെയാണ് ശ്രീനി സാർ സംഭാഷണവും അഭിനയവും കാഴ്ച്ച വയ്ക്കുന്നത്. അതും പ്രേക്ഷകർ ഇഷ്ടപെടുന്ന അദ്ദേഹത്തിന്റെ മനോഹരമായ ശൈലിയിൽ. നെടുനീളൻ സംഭാഷങ്ങൾ നർമ്മവും കൗശലവും കലർത്തി പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ യൂണിറ്റ് അംഗങ്ങൾ ഒന്നടങ്കം ചിരിച്ച് കൊണ്ട് കയ്യടിക്കുന്ന എത്രയോ സന്ദര്ഭങ്ങൾക്ക്‌ ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷിയായി. 


ഒരു പ്രാവശ്യം ഷോട്ട് തീർന്ന് കയ്യടിച്ചപ്പോൾ, ശ്രീനി സാർ പറഞ്ഞ തമാശയുണ്ട്. 'എന്നെ കയ്യടിച്ച് നിരുത്സാഹപ്പെടുത്തരുത്' എന്ന്. പിന്നെയൊരു പൊട്ടിച്ചിരിയായിരുന്നു. വീണ്ടും സെറ്റിൽ ചിരി പടർന്നു. ഞാൻ അഭിനയിക്കുന്നത് കോടതി സീനായതിനാൽ ശ്രീനി സാർ, സുധീർ കരമന ചേട്ടൻ, ശ്രീകാന്ത് മുരളി, ബാലാജി ശർമ്മ, ദീലിപ് മേനോൻ, നിസാർ ജമിൽ എന്നിവരും അറുപതോളം മറ്റു നടീനടന്മാരും, നുറോളം പിന്നണി പ്രവർത്തകർക്കും ആഘോഷമായിരുന്നു ആ ദിവസങ്ങൾ.


 



ശ്രീനി സാറിനോട് സംസാരിക്കാൻ ആരുചെന്നാലും അവരോട് സംസാരിക്കാൻ ഒരു വിശേഷം ഉണ്ടാവും അദ്ദേഹത്തിന്. സംഭാഷണത്തിനിടയിൽ ചെറിയ ചിരിയും അവസാനം ഒരു പൊട്ടിച്ചിരിയും ഉണ്ടാവും. ഞാൻ സംസാരിക്കാൻ പോയപ്പോൾ കാവാലം സാറിന്റെയും നെടുമുടി വേണുച്ചേട്ടന്റെയും വിശേഷം പങ്കിട്ടു. അവിടെയും അദ്ദേഹത്തിന് ഒരു തമാശക്കഥ ഉണ്ടായിരുന്നു.
 
വളരെ വർഷങ്ങൾക്ക് മുൻപ് പൈപ്പിൻമൂട് തമ്പിൽ ഇടയ്ക്ക് താമസിക്കാൻ വരുന്ന വിശേഷങ്ങളും അതിന്റെ ചെറിയ തമാശകളും പൊട്ടിച്ചിരിക്കാൻ ഒരു വലിയ തമാശയും ഉണ്ടായിരുന്നു... ഒരു ദിവസം തമ്പിൽ ശ്രീനി സാർ വന്ന ദിവസം വേണുച്ചേട്ടന്റെ അമ്മയും ഉണ്ടായിരുന്നു... അതിനാൽ കൂട്ടുകാരുടെ ഒത്തുകുടൽ ഒരു മുറിയിലേക്ക് മാറ്റി... 


അവിടെ എല്ലാവരും ചീട്ട് കളിച്ചുകൊണ്ടിരുന്നപ്പോൾ ശ്രീനി സാർ ചിട്ട് എടുക്കുന്ന സമയത്ത് തമാശക്ക് ചിട്ട് ഭഗവതി എന്ന് വിളിക്കുമായിരുന്നുവത്രേ... ഇത് മറ്റേ മുറിയിൽ ഉണ്ടായിരുന്ന വേണു ചേട്ടന്റെ അമ്മ വേണു ചേട്ടനോട് പറഞ്ഞു. നിന്റെ കൂട്ടത്തിലുള്ള ആ കുട്ടിക്ക് നല്ല ഭക്തി ഉണ്ടല്ലോ... ഈ കാലത്തും ഇത്രയും ഭക്തിയുള്ള കുട്ടികൾ ഉണ്ടല്ലോ എന്ന്... ഒരു പൊട്ടിച്ചിരിക്ക് അത് കാരണമായി... 'കുറുക്കൻ' എന്ന സിനിമയുടെ എഴുദിവസങ്ങൾ അങ്ങനെ മനോഹരമായി... പ്രിയപ്പെട്ട മനോജ്‌ റംസിങ് (തിരക്കഥ), ജയലാൽ (സംവിധായകൻ) സ്നേഹത്തോടെ നന്ദി


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.