ഇടുക്കി: മലയാളികളുടെ സ്വന്തം താരമായ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഉള്ള ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമാണ് ആശ്വാസം. ഈ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാതല വിതരണോദ്ഘാടനം പീരുമേട് ഡി.വൈ.എസ്.പി ജെ. കുര്യാക്കോസ് മലങ്കര ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്ത സക്കറിയ മാർ സേവേറിയോസിനു നൽകി നിർവഹിച്ചു. ചടങ്ങിന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ആയ ഫാ. തോമസ് കുര്യൻ മരോട്ടിപുഴയാണ് അധ്യക്ഷത വഹിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓക്സിജൻ സിലിണ്ടർ ആവശ്യമായി വരുന്ന കിടപ്പുരോഗികൾക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങൾക്കും സൗജന്യമായി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകുന്ന പദ്ധതിയാണ് ഇത്.  മമ്മൂട്ടി, കെയർ ആൻഡ് ഷെയർ വഴി ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെല്ലാം ജനങ്ങൾക്ക് ഒട്ടേറെ പ്രയോജനകരമാണെന്നും ഡി.വൈ.എസ്.പി. ജെ. കുര്യാക്കോസ് പ്രശംസിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഏറെ അനുഗ്രഹീതമാണെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: സാരിയിൽ മനംകവർന്ന് ഭാവന; ചിത്രങ്ങൾ കാണാം


ആശ്വാസം പദ്ധതി കേരളത്തിൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മമ്മൂട്ടി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇടുക്കി ജില്ലയിലും പദ്ധതി നടപ്പിലാക്കുന്നതെന്ന് കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് മരോട്ടിപുഴ പറഞ്ഞു. ചടങ്ങിൽ ഡോ. രാജു ഫിലിപ്പ്, ഭദ്രാസന സെക്രട്ടറി ബിജു ആൻഡ്രൂസ് എന്നിവരും പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.