മമ്മൂട്ടിയുടെ സഹോദരി അന്തരിച്ചു
കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിന്റെ ഭാര്യ ആമിനയാണ് അന്തരിച്ചത്
കോട്ടയം : നടൻ മമ്മൂട്ടിയുടെ സഹോദരി അന്തരിച്ചു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി.എം സലീമിന്റെ ഭാര്യ ആമിനയാണ് അന്തരിച്ചത്. സംസ്കാരം പിന്നീട്. നേരത്തെ ഏപ്രിൽ മാസത്തിൽ നടന്റെ മാതാവും അന്തരിച്ചിരുന്നു. 93 വയസുകാരിയായിരുന്ന മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ വാർധകൃസഹജമായ അസുഖത്തെ തുടർന്നായിരുന്ന അന്ത്യം. അന്തരിച്ച സഹോദരി ആമിനയ്ക്ക് പുറമെ ഇബ്രാഹിം, സകരിയ്യ, സുആദ, ഷഫീന എന്നിവരാണ് മമ്മൂട്ടിയുടെ മറ്റ് സഹോദരങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...