Mammootty Covid Positive | മമ്മൂട്ടിക്ക് കോവിഡ്, സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം നിർത്തിവച്ചു
സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുന്നതിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
നടൻ മമ്മൂട്ടിക്ക് കോവിഡ് (Mammootty covid positive) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. പൂർണ ആരോഗ്യവാനാണ് മമ്മൂട്ടിയെന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം മമ്മൂട്ടി ഹോം ക്വാറന്റൈനിലാണോ അതോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണോ എന്ന് വ്യക്തമല്ല. താരത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് അദ്ദേഹത്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ എത്തി.
Also Read: Bheeshma Parvam song | പറുദീസ: ശ്രീനാഥ് ഭാസിയുടെ ആലാപനത്തിൽ ഭീഷമപര്‍വത്തിലെ ആദ്യ ഗാനം
സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുന്നതിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ചിത്രീകരണം രണ്ടാഴ്ചത്തേച്ച് നിർത്തിവച്ചു.
നവംബര്‍ അവസാന വാരം ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ ഡിസംബര്‍ രണ്ടാംവാരമാണ് മമ്മൂട്ടി ജോയിന്‍ ചെയ്‍തത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രം പൂർത്തിയാക്കിയതിന് ശേഷമാണ് അദ്ദേഹം സിബിഐ 5ന്റെ ചിത്രീകരണത്തിനെത്തിയത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് സേതുരാമയ്യരുടെ അഞ്ചാം വരവിനായി കാത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...