ഒരു കോടി വീതം നഷ്‌ടപരിഹാരം വേണം; മൻസൂര്‍ അലി ഖാൻ ഹൈക്കോടതിയില്‍
ഇവർ സാമൂഹിക മാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചെന്നും എഡിറ്റ് ചെയ്‌ത വിഡിയോ പ്രചരിപ്പിച്ചുവെന്നുമാണ് മൻസൂര്‍ അലി ഖാൻറെ പരാതി
ചെന്നൈ: സ്ത്രീത്വത്തെ അപമാനിച്ച പരാമർശങ്ങൾക്ക് പിന്നാലെ തൃഷ, ചിരഞ്ജീവി, ദേശീയ വനിത കമ്മിഷൻ അംഗം ഖുശ്ബു എന്നിവര്‍ക്കെതിരെ മാനനഷ്‌ടക്കേസുമായി മൻസൂര്‍ അലി ഖാൻ ഹൈക്കോടതിയില്‍.
ഇവർ സാമൂഹിക മാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചെന്നും എഡിറ്റ് ചെയ്‌ത വിഡിയോ പ്രചരിപ്പിച്ചുവെന്നുമാണ് മൻസൂര്‍ അലി ഖാൻറെ പരാതി. തനിക്ക് ഒരു കോടി വീതം നഷ്‌ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് താരം ഹൈക്കോടതിയെ സമീപിച്ചത്.
തമാശയായി പറഞ്ഞ കാര്യം എഡിറ്റ് ചെയ്‌തത് പ്രചരിപ്പിച്ചു, വിഡിയോ പൂര്‍ണമായും കാണാതെയാണ് തനിക്കെതിരെ നടി തൃഷ രംഗത്തെത്തിയതെന്നും പരാതിയില്‍ പറയുന്നു. വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ട് നടത്തിയ മൻസൂർ അലിഖാൻറെ അഭിമുഖത്തിലാണ് താരം തൃഷയെ കുറിച്ച് മോശമായി സംസാരിച്ചത്.
വിവാദമായതോടെ മൻസൂര്‍ അലി ഖാൻ മാപ്പു പറഞ്ഞിരുന്നു. സംഭവത്തില്‍ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്റെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുതിരുന്നെങ്കിലും കേസുമായി മുന്നോട്ടു പോകാൻ താല്‍പര്യമില്ലെന്ന് തൃഷ അറിയിച്ചതോടെ പൊലീസ് നടപടികള്‍ അവസാനിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.