ചലച്ചിത്ര നടൻ മോഹൻരാജിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ച് മണിയോടുകൂടി തിരുവനന്തപുരം കാഞ്ഞിരംകുളത്തെ തറവാട് വീട്ടുവളപ്പിലായിരിക്കും സംസ്കാരം നടക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മോഹൻരാജിന്റെ മരണം. പാർക്കിൻസൺസ് അസുഖ ബാധിതനായതിനെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ഹോസ്പിറ്റൽ നിന്ന് ഏതാനും മാസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് ചികിത്സയ്ക്കായി എത്തിയത്.


Read Also: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ അറിഞ്ഞിട്ടും മറച്ചുവെച്ചു; റിപ്പോർട്ട് തേടി ഗവർണർ


കിരീടം എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാളി മനസ്സുകളിൽ കീരിക്കാടൻ ജോസായി മാറിയ അതുല്യ കലാകാരനാണ് മോഹൻരാജ്. 'കഴുമലൈ കള്ളൻ' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. അതിന് ശേഷം 'ആൺകളെ നമ്പാതെ' എന്ന ചിത്രത്തിലും അഭിനയിച്ചു. രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.


കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. കിരീടം അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.