സമകാലിക സംഭവങ്ങളോട് പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പങ്ക് വെച്ച് ഫേസ്ബുക്ക് പോസ്റ്റ് ഫേസ്ബുക്കിൽ ചർച്ചയായത്. ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും സമൂഹത്തിൽ വ്യാപകമാകുന്നതും രാഷ്ട്രീയ വിവാദങ്ങളും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ലൂസിഫറിൽ പറഞ്ഞ കാര്യങ്ങൾ നിലവിൽ സത്യമായി വരുന്നതായും മുരളി ഗോപി പോസ്റ്റിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുരളി ഗോപിയുയെ പോസ്റ്റിൻറെ പൂർണ രൂപം


2018ഇൽ "ലൂസിഫർ" എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാൾ, 5 വർഷങ്ങൾക്ക് ശേഷം, ഇന്ന്,അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്ട്രീയ ഇച്‌ഛാശക്‌തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും, മുൻ വാതിൽ അടച്ചിട്ട് പിൻ വാതിൽ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത മാരക രാസങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.


 



ഭരണകൂടത്തിനെതിരെ, പ്രത്യേകിച്ച്‌ ആഭ്യന്തര വ്കുപ്പ്‌ അതിന്റെ പരാജയത്തിനെതിരെ തുറന്നു പറയാൻ ഉള്ള ഈ ചങ്കൂറ്റത്തിനു ഒരു ബിഗ്‌ സല്യൂട്ട്‌ എന്നാണ് പോസ്റ്റിന് താഴെ വന്ന കമൻറുകളിലൊന്ന്.കമ്മ്യൂണിസ്റ് വിരുദ്ധത മാത്രമാണ് ഈ പോസ്റ്റിന് ആധാരമെന്നും ചിലർ അഭിപ്രായങ്ങൾ പങ്ക് വെക്കുന്നുണ്ട്. വളരെ വേഗത്തിലാണ് പോസ്റ്റ് വൈറലായത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.