ഹൈദരാബാദ് : തെലങ്ക് സിനിമതാരം നാനിയുടെ പ്രൊഡക്ഷൻ കമ്പനിയായ വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രം മീറ്റ് ക്യൂട്ടിന്റെ ട്രെയിലർ പുറത്ത് വിട്ടു. നേരിട്ട് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നവംബർ 25 മുതൽ സോണി ലിവിലൂടെ ചിത്രം സംപ്രേഷണം ചെയ്യും. നാനിയുടെ സഹോദരി ദീപ്തി ഘണ്ട സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം അഞ്ച് കഥകളുള്ള  ആന്തോളജി ചിത്രവും കൂടുയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

രോഹിണി മൊല്ലേറ്റി, ആദാ ശർമ്മ, വർഷ ബൊല്ലമ്മ, ആകാൻക്ഷ സിംഗ്, റുഹാനി ശർമ്മ, സുനൈന, സഞ്ചിത പൂനാച്ച, അശ്വിൻ കുമാർ, ശിവ കണ്ടുകുരി, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആന്തോളജിയിലെ കഥകളിലൊന്നിൽ സത്യരാജ് ഒരു പ്രധാന  വേഷം ചെയ്യുന്നു. ദീക്ഷിത് ഷെട്ടി, മലയാളി താരം ഗോവിന്ദ് പത്മസൂര്യ, രാജ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ALSO READ : Drishyam 2 Hindi: ദൃശ്യം-2 റീലിസിന് പിന്നാലെ ഓണ്‍ലൈനില്‍ ലീക്കായി



മികച്ച അഭിനേതാക്കൾക്കൊപ്പം പ്രഗത്ഭരായ സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ പിന്നിൽ അണിനിരക്കുന്നുണ്ട്. വസന്ത് കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുമ്പോൾ വിജയ് ബൾഗാനിനാണ് സംഗീത സംവിധാനം. അവിനാഷ് കൊല്ല, ഗാരി ബിഎച്ച് എന്നിവർ യഥാക്രമം ആർട്ട്, ശർമ്മ, വർഷ ബൊല്ലമ്മ, ആകാംക്ഷ സിംഗ്, റുഹാനി ശർമ്മ, സുനൈന, സഞ്ചിത പൂനാച്ച, അശ്വിൻ കുമാർ, ശിവ കണ്ട്കുരി മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്


രചനയും സംവിധാനവും: ദീപ്തി ഘണ്ട, നിർമ്മാതാവ്: പ്രശാന്തി തിപിർനേനി, ബാനർ: വാൾ പോസ്റ്റർ സിനിമ, ഡിഒപി: വസന്തകുമാർ, സംഗീത സംവിധായകൻ: വിജയ് ബൾഗാനിൻ, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, എഡിറ്റർ: ഗാരി ബിഎച്ച്, വരികൾ: കെ.കെ, പിആർഒ: ശബരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. വെങ്കിട്ടരത്നം



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.