ഇന്ത്യയിലെ മികച്ച നടന്മാരെക്കുറിച്ച് പറയുമ്പോൾ ഒഴിച്ചു കൂടാൻ സാധിക്കാത്ത ഒരു നടനാണ് നസിറുദ്ദീൻ ഷാ. ഇത്രകാലം നീണ്ട അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിനടയിൽ നിരവധി പുരസ്കാരമാണ് ആദ്ദേഹത്തെ തേടിയെത്തിയത്. എന്നാൽ ലഭിക്കുന്ന ഈ പുരസ്കാരങ്ങളിൽ നിന്നും ഒരു കാര്യവുമില്ലെന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. തുടക്കത്തിൽ പുരസ്കാരത്തിന് അർഹനാകുമ്പോൾ ഒരു സന്തോഷമെല്ലാം തോന്നിയിരുന്നുവെന്നും പിന്നീട് ആ ആവേശവും കൗതുകവുമെല്ലാം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

തനിക്ക് ലഭിച്ച ഫിലിം ഫെയർ പുരസ്കാരം ശുചിമുറിയുടെ വാതിലിന്റെ പിടിയായി ഉപയോ​ഗിക്കുന്നുവെന്നും ഷാ കൂട്ടിച്ചേർത്തു. ദേശീയ മാധ്യമമായ ലാലന്ടോപ്പിന് നൽകിയ അഭിമുഖത്തിലാണ് നസിറുദ്ദീൻ ഇത്തരത്തിലുള്ള വിവാദപരമായ പരാമർശങ്ങൾ എല്ലാം നടത്തിയത്. ഒരു വേഷം അവതരിപ്പിക്കാൻ ജീവിതം തന്നെ സമർപ്പിക്കുന്ന ഏതൊരു നടനും നല്ല നടനാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു നറുക്കെടുപ്പ് നടത്തി ഒരാളെ തിരഞ്ഞെടുത്ത് 'ഇയാളാണ് ഈ വർഷത്തെ ഏറ്റവും മികച്ച നടൻ' എന്ന് പറഞ്ഞാൽ, അത് എങ്ങനെ ന്യായമാകുമെന്ന് അദ്ദേഹം ചോദിക്കുന്നു. 


ALSO READ: ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ... ടിനി ടോമിന്റെ പോസ്റ്റ് വൈറലാകുന്നു


നസിറുദ്ദിൻ ഷായുടെ വാക്കുകൾ ഇങ്ങനെ


" എനിക്ക് ലഭിച്ച് ആ അവാർഡുകളിൽ ഒന്നും ഞാൻ അഭിമാനിക്കുന്നില്ല. അവസാനം കിട്ടിയ രണ്ട് പുരസ്കാരങ്ങൽ വാങ്ങാൻ പോലും ഞാൻ പോയിട്ടില്ല. ഈ ട്രോഫികളിലൊന്നും ഒരു മൂല്യവും ഞാൻ കാണുന്നില്ല. പുരസ്കാരങ്ങൾ ലഭിക്കുമ്പോൾ കരിയറിന്റെ തുടക്കകാലത്ത് സന്തോഷിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ ട്രോഫികൾ ചുറ്റും നിറയാൻ തുടങ്ങി. ഇതൊക്കെ ഒരുതരം ലോബിയിങ്ങിന്റെ ഫലമാണെന്ന് പതിയെ മനസിലാവാൻ തുടങ്ങി. ഒരു ഫാം ഹൗസ് പണിതിരുന്നു.


അതിന്റെ ശുചിമുറിയുടെ വാതിലിന്റെ പിടിയായി എനിക്ക് ഫിലിം ഫെയറിന് ലഭിച്ച രണ്ട് പുരസ്കാരങ്ങളാണ് ഉപയോ​ഗിച്ചത്. അവിടെ വന്ന് ശുചിമുറിയിൽ പോകുന്നയാൾക്ക് രണ്ട് അവാർഡുകൾ വീതം ലഭിക്കും. കാരണം ഫിലിം ഫെയർ അവാർഡുകൾ കൊണ്ടാണതിന്റെ വാതിലിന്റെ കൈപ്പിടികൾ നിർമ്മിച്ചിരിക്കുന്നത്.  ഒരാൾക്ക് അയാളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല ഇത്തരം പുരസ്കാരങ്ങൾ ലഭിക്കുന്നത്. പദ്മശ്രീയും പദ്മഭൂഷണും ലഭിച്ചപ്പോൾ പോലും എന്റെ ജോലിയേക്കുറിച്ച് ആലോചിച്ച് വേവലാതിപ്പെട്ടിരുന്നു, ഈ ജോലി നീ ചെയ്യുകയാണെങ്കിൽ നീയൊരു വിഡ്ഢിയായിത്തീരുമെന്ന് പറഞ്ഞ അച്ഛനെയാണ് ഞാനോർത്തത്" നസിറുദ്ദീൻ ഷാ പറഞ്ഞു. 


ഈയടുത്തായിരുന്നു അദ്ദേഹം കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് രം​ഗത്തെത്തിയത്. നാം ഇപ്പോൾ നാസി ജർമ്മനിയുടെ വഴിയെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്.  ഹിറ്റ്‌ലറുടെ ഭരണകാലത്ത്, അദ്ദേഹം ചെയ്ത കാര്യങ്ങളെ പുകഴ്ത്തി സിനിമ ചെയ്യാൻ അവിടത്തെ പ്രധാന നേതാവ് സിനിമക്കാരെ സമീപിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തു. ജർമനിയിലെ അനേകം മികച്ച സിനിമക്കാർ 
 ഇതേത്തുടർന്ന് അവിടെ നിന്നും ഹോളിവുഡിലേക്ക് പോവുകയും സിനിമകളുണ്ടാക്കുകയും ചെയ്തു. ഇവിടെയും അതുതന്നെ സംഭവിക്കുമെന്നാണ് തോന്നുന്നത് എന്നാണ് നസിറുദ്ദീൻ ഷാ പ്രതികരിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.