Navya Nair : നവ്യ നായരെ ഇഡി ചോദ്യം ചെയ്തു; അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥനുമായി നടിക്ക് അടുത്ത ബന്ധമെന്ന് കേന്ദ്ര ഏജൻസി
Navya Nair Sachin Sawant Money Laundering Case : ഈ കഴിഞ്ഞ ജൂണിലാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ ഐആർഎസ് ഉദ്യോഗസ്ഥനായ സച്ചിൻ സാവന്തിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്
നടി നവ്യ നായരെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നടിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഇഡി കണ്ടെത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ. നടിക്ക് അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇഡിയുടെ കുറ്റപത്രത്തെ ഉദ്ദരിച്ചു കൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ജൂണിൽ ഐആർഎസ് ഉദ്യോഗസ്ഥനെ കേന്ദ്ര ഏജൻസി പിഎംഎൽഎ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നത്.
നടിയും സച്ചിൻ സാവന്തുമായി നിരവധി പണമിടപാട് നടത്തിയതായും ഐആർഎസ് ഉദ്യോഗസ്ഥൻ നവ്യ നായർക്ക് വില കൂടിയ ആഭരണങ്ങൾ വാങ്ങി നൽകിയതായും ഇഡി കണ്ടെത്തി. ഇരുവരുടെയും ഫോൺ വിവരങ്ങളടക്കമാണ് ഇഡി പരിശോധന നടത്തിയത്. എന്നാൽ സച്ചിൻ സാവന്ത് തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്ന് നടി പറയുന്നത്. ഐആർഎസ് ഉദ്യോഗസ്ഥനെതിരെയുള്ള കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. കൂടാതെ സച്ചിൻ സാവന്തന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...