Nedumbram Gopi Death: കാഴ്ചയിലെ മമ്മൂട്ടിയുടെ അച്ഛൻ,നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

. ബ്ലെസിയുടെ കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛനായി എത്തിയിരുന്നു
തിരുവനന്തപുരം: സിനിമ-സീരിയൽ താരം നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്. ബ്ലെസിയുടെ കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛനായി എത്തിയിരുന്നു.കാളവർക്കി, ശീലാബതി, ഉത്സാഹ കമ്മിറ്റി, ആനചന്ദം,ആനന്ദഭൈരവി,ഉത്സാഹ കമ്മിറ്റി,ആലിഫ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കെഎസ് ഇബിയിൽ അസിസ്റ്റൻറ് എഞ്ചിനയറായിരുന്നു. ഭാര്യ: കമലമ്മ മക്കൾ: സുനിൽ ജി നാഥ്, സുനിത, സുബിത
Also Read: വിശ്രമിക്കുകയായിരുന്നു പെൺകുട്ടിയുടെ അടുത്തെത്തി അപകടകാരിയായ പാമ്പ്, പിന്നെ സംഭവിച്ചത്..!
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയിൽ
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതിയായ യുവാവിനെ പിടികൂടി. വാഹനം മോഷ്ടിക്കുന്നതിനിടെയാണ് പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയായ വിനീഷിനെ കർണാടകയിൽ വച്ച് പിടികൂടിയത്. കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ വച്ച് നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും വിനീഷ് മംഗലാപുരത്തേക്ക് ട്രെയിൻ കയറിയതായി കണ്ടെത്തിയിരുന്നു. മംഗലാപുരത്ത് എത്തിയ വിനീഷ് അവിടെ നിന്നും ഒരു ബൈക്ക് മോഷ്ടിച്ച് കടന്ന് കളയുന്നതിനിടെ ധർമസ്ഥലയിൽ വച്ച് വണ്ടിയിലെ ഇന്ധനം തീരുകയും തുടർന്ന് ഇവിടെ നിന്നും മറ്റൊരു വാഹനം മോഷ്ടിക്കുന്നതിനിടെ നാട്ടുകാരുടെ പിടിയിൽ പെടുകയായിരുന്നു. ധർമസ്ഥല പോലിസ് സ്റ്റേഷനിലുള്ള പ്രതിയെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം അങ്ങോട്ട് തിരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...