ഇടുക്കി: ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അടുത്തിടെയാണ് അദ്ദേഹം പൂജപ്പുര വിട്ട് മറയൂരിലേക്ക് താമസം മാറിയത്. എണ്ണൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തച്ചോളി അമ്പു, സം​ഗമം, കള്ളൻ കപ്പലിൽ തന്നെ, മുത്താരംകുന്ന് പിഒ തുടങ്ങിയവയാണ് പൂജപ്പുര രവിയുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ. കൂടുതലും ഹാസ്യവേഷങ്ങളിൽ തിളങ്ങിയ താരമാണ് പൂജപ്പുര രവി. നാലായിരത്തോളം നാടകങ്ങളിൽ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി, രക്ത രക്ഷസ് എന്നീ നാടകങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. കലാനിലയത്തിൽ 10 വർഷത്തോളം പ്രവർത്തിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പൂജപ്പുര രവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു


നാടകാസ്വാദകരുടെ മനസ്സ് കീഴടക്കിയാണ് അദ്ദേഹം കലാരംഗത്ത് കടന്നുവന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം ആരാധകരുള്ള അദ്ദേഹം പിൽക്കാലത്ത് സിനിമയിലൂടെ വിശേഷിച്ച് ഹാസ്യ കഥാപാത്രങ്ങളുടെ  ആവിഷ്കാരത്തിലൂടെ ജനമനസ്സുകളിൽ പതിഞ്ഞു നിന്നു. 


ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമയായിരുന്നു പൂജപ്പുര രവി. 


പൂജപ്പുര രവിയുടെ വിയോഗം  വിയോഗം കലാ - സാംസ്കാരിക രംഗത്തിന് പൊതുവിൽ കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.