വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പദവി  സ്ത്രീകള്‍ക്കു മാത്രമേ നല്‍കൂ എന്ന് വാശി പിടിയ്ക്കരുതെന്ന്  സന്തോഷ്‌ പണ്ഡിറ്റ്‌ (Santhosh Pandit)...  


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള വനിത കമ്മീഷനില്‍ അദ്ധ്യക്ഷ (Women Commission Chairperson) പദവിയില്‍  ഒഴിവ്  ഉണ്ടെങ്കില്‍  തന്നെ പരിഗണിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിയ്ക്കുകയാണ്. ഈ  പദവിയിലേയ്ക്ക് കഴിവുള്ള യുവാക്കളെയും പരിഗണിക്കണമെന്നാണ്  പണ്ഡിറ്റിന്‍റെ ആവശ്യം. 


കൂടാതെ, പരാതികള്‍ താന്‍ എങ്ങിനെ പരിഹരിയ്ക്കുമെന്നതും  പണ്ഡിറ്റ്‌  വിവരിയ്ക്കുന്നുണ്ട്. ബയോഡാറ്റയടക്കമുള്ള  സന്തോഷ് പണ്ഡിറ്റിന്‍റെ  (Santhosh Pandit) ഫേസ് ബുക്ക് പോസ്റ്റ്  ശ്രദ്ധ നേടുകയാണ്‌...


സന്തോഷ് പണ്ഡിറ്റിന്‍റെ കുറിപ്പ്:


പണ്ഡിറ്റിന്‍റെ സാമൂഹ്യ നിരീക്ഷണം


കേരള വനിതാ കമ്മീഷനില്‍ അദ്ധ്യക്ഷന്റെ ഒഴിവു ഉണ്ടെങ്കില്‍ എന്നെ പരിഗണിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. (ഈ പോസ്റ്റ് എന്നും സ്ത്രീകള്‍ക്കു മാത്രമേ കൊടുക്കൂ എന്ന് വാശി പിടിക്കരുത്. എന്നെപോലെ നല്ല കഴിവുള്ള യുവാക്കളെയും പരിഗണിക്കാവുന്നതാണ്)


ബയോഡേറ്റ


പേര് : സന്തോഷ് പണ്ഡിറ്റ്


DOB: 8-4-1983


വയസ് : 38 (കാഴ്ചയില്‍ 18)


നീളം : 165 cm (കാഴ്ചയില്‍ എട്ടടി)


തൂക്കം :- 57Kg (തലയ്ക്കു മാത്രം 56 Kg, മറ്റു എല്ലാ ഭാഗങ്ങള്‍ക്കും 1Kg)


സ്വഭാവം : പുറമെ ഒരു 'പഞ്ചാര' ആയി തോന്നും എങ്കിലും യഥാര്‍ഥത്തില്‍ rough and tough.
സൗന്ദര്യം : കാണുവാന്‍ വലിയ ലുക്ക് ഇല്ലെങ്കിലും നാല് മണിക്കൂര്‍ കഷ്ടപ്പെട്ട് (മേക്കപ്പ് ഇട്ടു) പുറത്തിറങ്ങിയാല്‍ ഏതു പെണ്ണും നോക്കും .


പ്രതീക്ഷിക്കുന്ന ശമ്ബളം : 1,00,001.. മാത്രം


Blood Group :- B+ (സ്വഭാവവും 'Be positive' ആണ് )


Marital Status :- നിലവില്‍ സിംഗിള്‍ ആണ് .


ഇഷ്ടപ്പെട്ട ഭക്ഷണം :- ബദാം , ആപ്പിള്‍ , ഓട്‌സ് കഞ്ഞി , ഉണക്ക മുന്തിരി , കാരക്ക , അണ്ടി പരിപ്പ് , മാതള നാരങ്ങാ , കാരറ്റ് മറ്റെല്ലാ പഴങ്ങളും ..


പ്രവര്‍ത്തി പരിചയം : 1)ഇതുവരെ 85+ നായികമാരോടോപ്പോം ആടി , പാടി, നൃത്തം വെച്ച്‌ അഭിനയിച്ചു . 10 സിനിമയില്‍ കാമറ ഒഴികെ എല്ലാ ജോലിയും ചെയ്തു ലോക റെക്കോര്‍ഡ് ഇട്ടു .400 ഓളം TV shows, 3 serials അഭിനയിച്ചു . 'Malayalee House' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തു . ഒരു പരിപാടിയില്‍ Anchor ആണ് .


2) സര്‍ക്കാര്‍ സര്‍വീസ് 10 വര്‍ഷത്തില്‍ അധികം ജോലി ചെയ്തു , പിന്നീട് രാജി വെച്ച്‌ .


Qualifications : BA (English), MA (Hindi), Civil Engineering Diploma , Bachelor of Academic Law, Stenography, Type writing, PGDCA, Diploma in Astrology , Diploma in English ,Hindi Translation Course etc


അവാര്‍ഡ് :- പഠിക്കുമ്ബോള്‍ national merit scholarship, സിനിമയില്‍ വന്നതിനു ശേഷം ഏകലവ്യ അവാര്‍ഡ്, Best all rounder in Malayalam film industry Award, വനമിത്രാ സേവാ പുരസ്‌കാരം .


ഹോബി :- 1) Meditation


2) Cricket


3) Cinema


4) Travelling


5)  പറയൂല (ഊഹിച്ചെടുത്തോ മക്കളെ )


അറിയാവുന്ന ഭാഷകള്‍ :- Malayalam, English, Hindi, basic knowledge in Tamil, Kannada, Sanscrit (വളരെ അത്യാവശ്യം വന്നാല്‍ നല്ല ഫസ്റ്റ് ക്ലാസ് തെറി ഭാഷയും പറയും )


email :- carnival5555@gmail.com


facebook:- Santhosh Pandit


കുടുംബം :- അച്ഛനും അമ്മയും കുറെ വര്ഷങ്ങള്ക്കു മുമ്ബേ മരിച്ചു . ഏക സഹോദരി married and settled.


മതം/ജാതി :- ഹിന്ദു /പണ്ഡിറ്റ്


രാഷ്ട്രീയം :- 'പറയൂല'


Address :- 'Sree Krishna Bhavan', Narikuni, Kozhikode


ഞാന്‍ വനിതാ കമ്മീഷന്‍ chair person ആയാല്‍ കേരളത്തിലെ മൊത്തം സ്ത്രീകളുടെ പ്രശ്‌നവും ഒറ്റയടിക്ക് തീരുമെന്ന് ഉറപ്പു തരുന്നു . Oru Demonstration ..


പരാതിക്കാരി :- ' ഹലോ വനിത കമ്മീഷന്‍ .. പണ്ഡിറ്റ് ഏട്ടന്‍ അലെ ?'


പണ്ഡിറ്റ് .. 'ആ. വേഗം പറഞ്ഞു തൊലക്ക് . എന്തോ വേണം?'


പരാതിക്കാരി . 'എന്റെ പേര് ഡുണ്ടു മോള്‍ ?'


പണ്ഡിറ്റ് .. 'അയ്യേ .. ഡുണ്ടു മോള്‍ ? ഇതൊക്കെ എന്ത് പേര് ? ആ പേരിട്ടവനെ തല്ലണം ..'


പരാതിക്കാരി ..'സര്‍ sir..ഞാന്‍ വിവാഹിതയാണ്.'


പണ്ഡിറ്റ് .'അയിന്? ഞാന്‍ എന്ത് വേണം '


പരാതിക്കാരി ..'സര്‍ ഭര്‍ത്താവ് എന്നെ ദിവസവും മദ്യപിച്ചു വന്നു തല്ലുന്നു . ഉടനെ കേരളത്തില്‍ മദ്യം നിരോധിക്കുവാന്‍ പറ്റുമോ ? പിന്നെ സ്ത്രീധനം കുറഞ്ഞെന്നും പറഞ്ഞു അമ്മായി അമ്മ ദിവസവും തെറി വിളിക്കുന്നു . '


പണ്ഡിറ്റ് . 'Hum.. കേരളത്തിന്റ പ്രധാന വരുമാനം മദ്യമാണ് .. നിനക്ക് വേണ്ടി അതൊന്നും നിരോധിക്കുവാന്‍ പറ്റില്ല ..'


പരാതിക്കാരി .. 'പക്ഷെ സര്‍.. ഞാനൊരു ആത്മഹത്യയുടെ വക്കിലാണ് '


പണ്ഡിറ്റ് .' ഒരു പ്രശ്‌നവും ഇല്ല .. അനുഭവിച്ചോ.? എന്തിനാണ് നീ കല്യാണം കഴിച്ചത് ? നിന്നെ പോലെ ഉള്ളവര്‍ മരിക്കുന്നതാണ് നല്ലതു .. ഇനി മേലില്‍ ഇവിടേയ്ക്ക് വിളിക്കരുത് .ഈ നമ്ബര്‍ ആര്‍ക്കും കൊടുക്കരുത്. വല്ല പരാതിയും ഉണ്ടെങ്കില്‍ പോലീസ് സ്റ്റേഷനില്‍ ചെല്ലൂ . അതിനല്ലേ അവര്‍ അവിടെ ഇരിക്കുന്നത് .. '


ഇത്രയും കേട്ട് മടുത്ത ആ യുവതി ഇതിലും better തന്റെ ഭര്‍ത്താവും , അമ്മായി അമ്മയും ആണെന്ന് ജീവിതത്തില്‍ ആദ്യമായി തിരിച്ചറിയുന്നു . പിന്നീടുള്ള കാലം 'എല്ലാം സഹിച്ചു ' ക്ഷമയോടെ ജീവിക്കുന്നു . അങ്ങനെ കേരളത്തിലെ ഗാര്‍ഹിക പീഡന കഥകള്‍ മൊത്തം അവസാനിക്കുന്നു . അതൊരു ഉഗ്രന്‍ ഐഡിയ അല്ലെ ?


(എന്റെ ബയോഡേറ്റ എന്റെ അറിവിലും തെളിവ് നോക്കിയാലും പൂര്‍ണമായും സത്യമാണെന്നു ഒരിക്കലും പറയില്ല . നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ വിശ്വസിക്കുക .)


പണ്ഡിറ്റിനെ വിളിക്കൂ ..


കേരളത്തിലെ യുവതികളെ രക്ഷിക്കൂ ..


By Santhosh Pandit (ഉരുക്കൊന്നും അല്ല, മഹാ പാവമാ )