ബാലതാരമായി സിനിമയിലേക്ക് എത്തി ഒടുവിൽ തൻറേതായ മാത്രം വേഷങ്ങൾ മലയാളത്തിന് സമ്മാനിച്ച നടനാണ്  ഷെയിൻ നിഗം. കിസ്മത്തിലൂടെയാണ് ആദ്യമായി നായക വേഷത്തിൽ ഷെയിൻ എത്തുന്നത്. പിതാവ് അബിയുടെ ലേബലിൽ അല്ലാതെ തന്നെ മലയാളത്തിലേക്ക് ഉയർന്നു വരുന്ന താരം കൂടിയാണ് ഷെയിൻ. എന്നാൽ സമീപകാലത്തായി ഷെയിൻറേതായി വന്ന ചിത്രങ്ങൾ പലതിനും കാര്യമായ വിജയം ബോക്സോഫീസിൽ നേടാൻ കഴിഞ്ഞില്ല. ഇതിനിടയിൽ ഷെയിന് എതിരെ ചില ആരോപണങ്ങളും ഉയർന്നു വന്നിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

താരം സ്ഥിരമായി കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങി മോഡ് സിനിമകളിലാണ് അഭിനയിക്കുന്നത് എന്നായിരുന്നു ആരോപണം. ഷെയിൻ അഭിനയിക്കുന്ന ചിത്രങ്ങൾ ഭൂരിഭാഗവും കഞ്ചാവ് സിനിമകളാണെന്നും ആരോപണമുണ്ടായിരുന്നു.


ALSO READ: Thiruchitrambalam Movie Trailer : "എന്ന ഹീറോയാ ഇവൻ?"; ധനുഷിന്റെ തിരുച്ചിത്രമ്പലം ട്രെയ്‌ലറെത്തി, ഒപ്പം നിത്യ മേനനും രാശി ഖന്നയും


ഇത്തരത്തിൽ കുറച്ച് നാളുകളായി തനിക്കെതിരെ ഉയർന്ന് വരുന്ന എല്ലാ ആരോപണങ്ങൾക്കും ഷെയിൻ നിഗം തന്നെ മറുപടി പറയുകയാണ് സീ മലയാളം ന്യൂസിൻറെ അഭിമുഖത്തിൽ.താൻ തിരഞ്ഞെടുക്കുന്ന സിനിമകൾ കഞ്ചാവ് സിനിമകളെന്ന് ആരും പറയുന്നത് കേട്ടിട്ടില്ലെന്നും അതിനെ പറ്റി അറിയില്ലെന്നും താരം വ്യക്തമാക്കി.


"അങ്ങനെയൊരു കമൻറ് ഇതുവരെ കേട്ടിട്ടില്ല. കഞ്ചാവ് സിനിമ എന്നൊരു സിനിമ ഉള്ളതായിട്ടും കേട്ടിട്ടില്ല " എൻറെ സിനിമകൾ വളരെ നല്ല രീതിയിൽ കഥ പറയുന്ന മികച്ച ചിത്രങ്ങളാണ്. വെയിൽ എന്നതൊരു സിൽവർ പേസ്റ്റ് പടമാണ്. അത് ലാർജൻ ഒാഡിയൻസിലേക്ക് കമ്മ്യൂണിക്കേറ്റ് ആയിട്ടില്ല. അത് മനസിലാകം അതിന് അത്രയും വലിയ ഓഡിയന്‍സിലേക്ക് എത്താനും പറ്റില്ല. അത് ആ ചിത്രത്തിൻറെ പ്രത്യേകതയാണ് അത് എനിക്കറിയുകയും ചെയ്യാം.നേരത്തെയും ഇത്തരം ചിത്രങ്ങൾ ഇറങ്ങിയിട്ടും പരാജയപ്പെട്ടിട്ടും ഉണ്ട്


Also Read: Theerppu Teaser: വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് ' തീർപ്പ് ' - ടീസർ


 അതേസമയം തീയ്യേറ്റർ പരാജയങ്ങൾ ഷെയിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് അതിന് ഡിപ്രഷൻ ബാധിക്കാറുണ്ടെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.അമൃത ടി വി യുടെ ഡാൻസ് ഷോയിലൂടെയാണ് മുഖ്യധാരയിലേക്ക് ഷെയിൻ കടന്നുവരുന്നത്. താന്തോന്നി, അൻവർ എന്നീ മലയാളചിത്രങ്ങളിൽ ബാലതാരമായാണ് ഷെയിൻ അഭിനയജീവിതം തുടങ്ങുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിൻന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. ഇതുവരെ 15-ൽ അധികം ചിത്രങ്ങളിൽ താരം അഭിനയിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.