കൊച്ചി: 'അമ്മ' ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ്. താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. കൊച്ചി ​ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോ​ഗത്തിലാണ് സിദ്ദിഖ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് വർഷത്തിൽ ഒരിക്കൽ ചേരുന്ന തിരഞ്ഞെടുപ്പ് പൊതുയോ​ഗമാണിത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖിനെതിരെ മത്സരിച്ചത്. നേരത്തെ തന്നെ ഔദ്യോ​ഗിക പക്ഷത്തിന്റെ പിന്തുണ സിദ്ദിഖിനായിരുന്നു.


ALSO READ: സൂപ്പർ ലീഗ് കേരള: കൊച്ചി ടീമിനെ സ്വന്തമാക്കി നടൻ പൃഥ്വിരാജ്


കുക്കു പരമേശ്വരൻ നാല് തവണ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം ആയിരുന്നു. 2018-2021 കാലത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം ആയിരുന്നു ഉണ്ണി ശിവപാൽ. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജ​ഗദീഷും ജയൻ ചേർത്തലയും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മഞ്ജു പിള്ള പരാജയപ്പെട്ടു.


കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകിയിരുന്നു. എന്നാൽ, മോഹൻലാൽ വന്നതോടെ ഇവർ പിന്മാറി. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉണ്ടായില്ല. നടൻ ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നടൻ സിദ്ദിഖിന് പകരമായാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേക്ക് എത്തുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.