തൻറെ ആദ്യ പ്രതിഫലം എത്രയെന്ന് തുറന്ന് പറഞ്ഞ് സിജു വിൽസൺ, സിനിമ മോഹം ആദ്യം അറിയിച്ചത് അൽഫോൺസ് പുത്രനെ
ഒമർ ലുലുവിൻറെ ഹാപ്പി വെഡ്ഡിങ്ങാണ് സിജു വിൽസണ് കൂടുതൽ ശ്രദ്ധ നേടി കൊടുത്ത വേഷം
മലയാളത്തിൽ യുവതാരങ്ങൾക്കിടയിൽ ഏറ്റവും അധികം പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാളാണ് സിജു വിൽസൺ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ സിജുവിനായി. മലർവാടി ആർട്സ് ക്ലബിൽ ചെറിയ വേഷത്തിലൂടെയാണ് സിനിമയിലേക്ക് വന്നതെങ്കിലും പിന്നീട് മികച്ച വേഷങ്ങളിലൂടെ മുന്നേറിയ താരം കൂടിയാണ് സിജു.
ഒമർ ലുലുവിൻറെ ഹാപ്പി വെഡ്ഡിങ്ങാണ് സിജു വിൽസണ് കൂടുതൽ ശ്രദ്ധ നേടി കൊടുത്ത വേഷം. പിന്നീട് പല ചിത്രങ്ങളിലായി സിജു മലയാളത്തിൽ ഉണ്ടെങ്കിലും വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ടിലാണ് സിജു ഒരു മികച്ച വേഷത്തിലെത്തിയത്. ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
ഇതിനിടയിൽ തൻറെ ആദ്യ ചിത്രത്തിൻറെ പ്രതിഫലം വ്യക്തമാക്കിയിരിക്കുകയാണ് സിജു വിൽസൺ. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻറെ വെളിപ്പെടുത്തൽ. മലർവാടി ആർട്സ് ക്ലബിന് 2500 രൂപയാണ് തനിക്ക് കിട്ടിയ പ്രതിഫലം എന്നായിരുന്നു സിജു വിൽസൺ വ്യക്തമാക്കിയത്.
Also Read: ഒരാൾ എന്നെ കയറിപ്പിടിച്ചു; പറയാൻ അറപ്പുണ്ട്, കോഴിക്കോട് സിനിമ താരങ്ങൾക്ക് നേരെ ലൈംഗിക അതിക്രമം
അന്ന് മലർവാടി ആർട്സ് ക്ലബിൻറെ ആദ്യ പരസ്യം അയച്ച് തന്നത് അൽഫോൺസ് പുത്രനാണ്. പങ്കെടുത്തപ്പോൾ ആദ്യ തവണ തന്നെ സെലക്ഷൻ കിട്ടി. ചെറിയ സീനായിരുന്നെങ്കിലും രണ്ട് ഡയലോഗും ഉണ്ടായിരുന്നതായി താരം പറയുന്നു. 24-ൽ അധികം സിനിമകളിൽ ഇതിനോടകം സിജു അഭിനയിച്ചിട്ടുണ്ട്. സാറ്റർഡേ നൈറ്റാണ് താരത്തിൻറെ ഏറ്റവും അവസാനമായി പുറത്തിറങ്ങുന്ന ചിത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...