ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രമാണ് ഡോൺ. പ്രിയങ്ക അരുൾ മോഹനാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോക്ടർ എന്ന ചിത്രത്തിന് ശേഷം ശിവകാർത്തികേയനും പ്രിയങ്കയും നായിക നായകന്മാരാകുന്ന ചിത്രമാണ് ഡോൺ. കോളേജ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമായിരിക്കും ഡോൺ എന്നാണ് സൂചന. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണ ശിവകാർത്തികേയൻ ചിത്രങ്ങൾ പോലെ തന്നെ പ്രേക്ഷകരെ ചിരിപ്പിക്കുന്നതായിരിക്കും ഡോൺ എന്നാണ് ട്രെയിലറിൽ നിന്നും ചിത്രത്തിന്റെ പോസ്റ്ററുകളിൽ നിന്നുമൊക്കെ വ്യക്തമാകുന്നത്. ചിത്രം ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തും. മെയ് 13നാണ് ഡോൺ തിയേറ്ററുകളിലെത്തുന്നത്. നവാഗതനായ സിബി ചക്രവര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ അറ്റ്‌ലിയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സിബി ചക്രവര്‍ത്തി ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുകയാണ്. 



 


Also Read: CBI 5 Making Video: ക്യാമറ കയ്യിലെടുത്ത് അയ്യർ, ഒപ്പം വിക്രമും; രസകരമായ നിമിഷങ്ങളുമായി സിബിഐ 5 മേക്കിങ് വീഡിയോ


ചിത്രത്തില്‍ ഭൂമിനാഥന്‍ എന്ന പ്രൊഫസറുടെ വേഷത്തിലാണ് നടന്‍ എസ് ജെ സൂര്യ എത്തുന്നത്. എസ്ജെ സൂര്യയ്ക്കൊപ്പം കൊമ്പുകോര്‍ക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥി നേതാവായാണ് ശിവകാര്‍ത്തികേയന്‍ വേഷമിടുന്നത്. ശിവകാർത്തികേയൻ, പ്രിയങ്ക എന്നിവരെ കൂടാതെ കുക്ക് വിത്ത് കോമാളി ഫെയിം, മലയാളിയുമായ ശിവാം​ഗിയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ആര്‍ ജെ വിജയ്, സൂരി, സമുദ്രക്കനി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


സുബാസ്കകരനും ശിവകാർത്തികേയനും ചേർന്നാണ് നിർമ്മാണം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.