കാളകള്‍ ഇല്ലാത്തതിനാല്‍ തന്റെ രണ്ട് പെണ്‍മക്കളെ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുന്ന നാഗേശ്വര റാവു എന്ന കര്‍ഷകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഞെഞ്ചിൽ ഒരു തേങ്ങലോടെയായിരുന്നു എല്ലാവരും ആ വീഡിയോ കണ്ടതും പങ്കുവച്ചതും. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് അവർക്ക് സഹായവാഗ്ദാനങ്ങളുമായി ഒരാൾ എത്തി. ആരാധകരുടെ പ്രിയ താരം സോനു സൂദ്(Sonu Sood) ആയിരുന്നു ആ രക്ഷകൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

‘ഈ കുടുംബത്തിന് ഒരു ജോടി കാളകളെയല്ല ആവശ്യം. അവര്‍ക്ക് ഒരു ട്രാക്ടര്‍ ആണ് ആവശ്യം. അതിനാല്‍ നിങ്ങള്‍ക്ക് ഒന്ന് അയക്കുന്നു. വൈകുന്നേരത്തോടെ ഒരു ട്രാക്ടര്‍ നിങ്ങളുടെ വയലുകള്‍ ഉഴുതുമറിക്കും’ വീഡിയോ പങ്കുവെച്ച് താരം കുറിച്ചു.


Also Read: Viral Video: പോരാളി ആജിയുടെ നമ്പര്‍ അന്വേഷിച്ച് റിതേഷ് ദേഷ്മുഖും സോനു സൂദും‍!!



വൈകുന്നേരം ആയില്ല അതിനുള്ളിൽ തന്നെ സോനു തന്റെ വാക്കുപാലിച്ചു. ഒരു പുത്തൻ ട്രാക്ടർ അവരുടെ വീട്ടുമുറ്റത്തെത്തി. താരത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.



ചിറ്റൂരിലെ മദനപ്പള്ളിയില്‍ ചായക്കട നടത്തുകയായിരുന്നു നാഗേശ്വര റാവു. കൊറോണ വൈറസ് കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കട അടയ്ക്കേണ്ടി വന്നു. ഇതോടെ ജീവിതമാര്‍ഗം നിലച്ചു. തന്റെ ഗ്രാമമായ മഹല്‍രാജ് പള്ളിയില്‍ തിരിച്ചെത്തിയ റാവു വീണ്ടും കാര്‍ഷിക മേഖലയിലേക്ക് കടക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.


Also Read: ലോക്ക്ഡൌണ്‍ സഹായം; സോനുവിന് ആരതിയുഴിഞ്ഞ് ഇഡ്ഡലി വില്‍പനക്കാര്‍...


സോനു സൂദിന്റെ സഹായം ലഭിച്ചതിന് പിന്നാലെ ടിഡിപി നേതാവ് എന്‍ ചന്ദ്രശേഖര റാവു കുടുംബവുമായി ബന്ധപ്പെട്ടു. ചന്ദ്രശേഖര റാവുവിന്റെ നാട് കൂടിയാണ് ചിറ്റൂര്‍. നടന്റെ സോനു സൂദിന്റെ സഹായത്തെ അദ്ദേഹം അഭിനന്ദിച്ചു. രണ്ടു പെണ്‍മക്കളുടെയും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചു.