മലയാളത്തിൻറെ പ്രിയ നടനാണ് ശ്രീനിവാസൻ. തൻറേതായ ശൈലികളും തിരക്കഥകളും കൊണ്ട് ശ്രീനിവാസൻ മലയാളത്തിന് സമ്മാനിച്ചത് ഒരു പിടി മികച്ച് സിനിമകളാണ്. സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ച നടനും ശ്രീനിവാസൻ തന്നെ.  കണ്ണൂർ കൂത്തു പറമ്പ് പാട്യം സ്വദേശിയായ ശ്രീനിവാസൻ സിനിമയിൽ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്ന നടനൊന്നുമല്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

താൻ സിനിമയിലെത്തും മുൻപ് തന്നെ അല്ലെങ്കിൽ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കാലത്ത് തന്നെ അദ്ദേഹം സിനിമയിലെത്തുമെന്ന് ഒരാൾ പ്രവചിച്ചിരുന്നു. അവാർഡുകൾ വാരിക്കൂട്ടുമെന്നും അന്ന് ആ കൈനോട്ടക്കാരൻ പറഞ്ഞിരുന്നു. മനോരമ ന്യൂസിൻറെ നേരെ ചൊവ്വേയിൽ സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.


ഞാന്നന് പ്രീഡിഗ്രി കഴിഞ്ഞ് നിൽക്കാണ് കണ്ടാൽ അത്ര സുന്ദരനല്ല മുടി മൊട്ടയടിച്ച് ആകപ്പാടെ ഒരു പേ കോലം. എൻറെ കൈ നോക്കി അദ്ദേഹം പറഞ്ഞു സിനിമ പോലുള്ള മാധ്യമത്തിൽ അങ്ങിനെ പ്രവർത്തിക്കുന്ന ആളായിട്ടാണ് കാണുന്നത്. അന്ന് വിദൂരത്ത് പോലും സിനിമയുമായി ബന്ധമുള്ല ആരെയുമായും പരിചയമില്ല.


സിനിമ കാണുന്നു ഇഷ്ടമാണ് എന്ന് മാത്രം. അയാള് കളവ് പറയ്യാണെന്ന് ഞാൻ അപ്പോൾ തന്നെ വിശ്വസിച്ചിരുന്നു. പുള്ളി പറഞ്ഞത് സിനിമയിൽ തന്നെ പലതരം ജോലികൾ ചെയ്യും രാജ്യത്തിൻറെ തലപ്പത്തുള്ളവരിൽ നിന്ന് വരെ പുരസ്കാരങ്ങൾ ലഭിക്കാൻ സാധിക്കുന്ന കയ്യാണിത് എന്നൊക്കെയാണ് അതെല്ലാം ഞാൻ തള്ളികളഞ്ഞു.


സിനിമയിൽ എത്തി ഒരു പാട് നാൾ കഴിഞ്ഞ് ഒരിക്കൽ മട്ടന്നൂർ ഭാഗത്തേക്ക് പോകുമ്പോൾ അദ്ദേഹം ഇരുന്ന സ്ഥലം ശൂന്യമായിരുന്നു. അപ്പോഴാണ് എനിക്കൊരു ഞെട്ടൽ പോലെ ഇതെല്ലാം ഒാർമ വന്നത്. ആ സമയത്ത് ഒരു കാര്യം മാത്രമെ നടക്കാതിരുന്നുള്ളു. അത് ചിന്താവിഷ്ടയായ ശ്യാമളയുടെ കാര്യത്തിൽ സംഭവിച്ചു. അതർ സോഷ്യൽ ഇഷ്യു വിഭാഗത്തിൽ ശ്യാമളക്ക് ദേശിയ പുരസ്കാരം ലഭിക്കുകയും ചെയ്തപ്പോഴാണ് അയാൾ പറഞ്ഞ കാര്യങ്ങളെല്ലാം ഫലിച്ചു എന്ന് ഞാൻ ഞെട്ടലോടെ അറിയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.