ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന് രോ​ഗശാന്തി നേർന്ന് നടനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി. ഫേസ്ബുക്കിലൂടെയാണ് പലേരിയുടെ ഹൃദ്യമായ കുറിപ്പ്. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് ഒരുക്കിയ പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ ശ്രീനിവാസന്റെ കഥാപാത്രമായ തട്ടാൻ ഭാസ്ക്കരനെ പരാമർശിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. "എന്റെ തട്ടാൻ ഭാസ്ക്കരൻ ഇതും തട്ടും, ആരോഗ്യവാനായി അടുത്ത മാലപണിയും" എന്നായിരുന്നു പലേരി ഫേസ്ബുക്കിൽ കുറിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രഘുനാഥ് പലേരിയുടെ പോസ്റ്റിന് നിരവധി പേർ കമന്റും ചെയ്തിട്ടുണ്ട്. "സ്വർണ്ണം പൂശാത്ത തനി തങ്കംകൊണ്ടുള്ള മാലകൾ പണിയും" എന്നൊരാൾ കമന്റ് ചെയ്തിരുന്നു. ഇതിന് മനോഹരം ഈ പ്രയോഗം എന്ന മറുപടിയും അദ്ദേഹം നൽകി. ശ്രീനിവാസൻ എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെ എന്ന് പോസ്റ്റിന് താഴെ നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. 



 


ശ്രീനിവാസന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അദ്ദേഹത്തെ വെന്റിലേറ്റർ സംവിധാനത്തിൽ നിന്ന് മാറ്റിയതായും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ച് 30നാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മാർച്ച് 31 ന് അദ്ദേഹത്തെ ബൈപാസ് സർജറിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.