തന്റെ കുഞ്ഞനുജൻ സുന്ദീപ് വോഹ്റയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സണ്ണി ലിയോൺ.  സണ്ണിയുടെ സഹോദരൻ അറിയപ്പെടുന്ന ഒരു ഷെഫ് ആണ്.  ആശംസകൾക്ക് ഒപ്പം സഹോദരനുമൊത്തുള്ള ചിത്രങ്ങളും സണ്ണി പങ്കുവെച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

'എന്റെ കുഞ്ഞനുജന് ജന്മദിനാശംസകൾ . നീ ഇന്ന് കീഴടക്കിയ ഉയരങ്ങൾ കാണാൻ അവർ ഉണ്ടായിരുന്നെങ്കിൽ എത്ര അഭിമാനം കൊണ്ടെനേ.. നിന്നെയോർത്ത് എനിക്ക് അഭിമാനം മാത്രം.. നമ്മൾ ഒരുമിച്ചുള്ള കുറേ നല്ല ചിത്രങ്ങൾ എടുക്കേണ്ടിയിരിക്കുന്നു.. ലവ് യു സോ മച്ച്' ഇതായിരുന്നു സണ്ണിയുടെ ആശംസ.   


 



 


Also read: സ്വർണ്ണ വിലയിൽ കുത്തനെ ഇടിവ്; പവന് 1600 രൂപ കുറഞ്ഞ് 39,200 രൂപയായി..! 


കാനഡയിൽ ഒരു സിക്ക് പഞ്ചാബി കുടുംബത്തിലാണ് സണ്ണി ജനിച്ചത്.  പിന്നീട് അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു.  നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്ന സണ്ണി    ജർമ്മൻ ബേക്കറിയിൽ ജോലി ചെയ്തിരുന്നു.   പിന്നീട് പഠനമുപേക്ഷിച്ച് മോഡലിങ് രംഗത്തും പോൺ സിനിമാ രംഗത്തും സജീവമാകുകയായിരുന്നു.  റിയാലിറ്റി ഷോ ആയ ബിഗ് ബോസാണ് സണ്ണിയുടെ കരിയർ തന്നെ മാറ്റിക്കുറിച്ചത് എന്നുതന്നെ പറയാം.  ഇതിലൂടെയാണ് അവർ ഇന്ത്യൻ സിനിമയിലേക്ക് കാലുവയ്ക്കുന്നത്.