പൽനാട്: ആന്ദ്രപ്രദേശിൽ തെന്നിന്ത്യൻ ചലച്ചിത്ര താരം സൂര്യയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരുക്കങ്ങൾക്കിടയിൽ വൈദ്യുതാഘാതമേറ്റ് രണ്ട് ആരാധകർക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ പൽനാട് എന്ന ജില്ലയിലാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്.സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ച് ഫ്ലക്സ് സ്ഥാപിക്കാനായി ശ്രമിക്കുമ്പോഴാണ് ആരാധകർക്ക് വൈദ്യുതാഘാതമേൽക്കുന്നത്. എൻ.വെങ്കടേഷ്, പി.സായി എന്നീ രണ്ടുപേരാണ് മരിച്ചതെന്നാണ് പ്രാദേശിക മാദ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: സൂര്യക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും; താരത്തിനിത് 48


നഗരത്തിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളാണ് ഇരുവരും. സൂര്യയുടെ ജന്മദിനം ഇന്നായരുന്നു. ഇതിന് തലേദിവസമാണ് രാത്രിയോടെ ആരാധകരുടെ നേത്ൃത്വത്തിൽ പൽനാട് ജില്ലയിലെ നരസാരപ്പേട്ട് ടൗണിൽ ഫ്ലെക്സ് സ്ഥാപിച്ചത്. അതിനിടെ ഇതിലെ ഇരുമ്പുകമ്പി വൈദ്യുത കമ്പിയിൽത്തട്ടിയാണ് ഇരുവർക്കും ഷോക്കേറ്റതെന്നാണു വിവരം. പോസ്റ്റ്മോർട്ടത്തിനായി നരസാരപേട്ട് സർക്കാർ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനെക്കുറിച്ച് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് വിശധമായ അന്വേഷണം ആരംഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.