Actor Vijay | എൻറെ അനിയൻമാർ, അനിയത്തിമാർ, ചേച്ചിമാർ: ആർത്തലക്കുന്ന ജനസാഗരത്തിന് നന്ദി പറഞ്ഞ് വിജയ്
Actor Vijay Viral Video in Kerala: കഴിഞ്ഞ ദിവസമാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്. ഗോട്ട് എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിൻറെ ഭാഗമായയാണ് താരം എത്തിയത്. തിക്കിലും തിരക്കിലും പെട്ട് താരത്തിൻറെ കാറിൻറെ ഒരു ഭാഗം തകർന്നിരുന്നു
ആർത്തലക്കുന്ന ജനസാഗരത്തിന് നടുവിൽ വിജയ്. സന്തോഷം കൊണ്ട് ആർപ്പു വിളിച്ചും കൈ വിശിയും തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ് ആരാധകർ. വിജയ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച വീഡിയോയാണ് നിമിഷ നേരം കൊണ്ട് വൈറലായത്.എൻറെ അനിയത്തിമാർ, അനിയൻമാർ, ചേട്ടൻമാർ, ചേച്ചിമാർ അമ്മമാർ, എല്ലാ മലയാളികൾക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദിയെന്നാണ് താരം പോസ്റ്റിൽ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്. ഗോട്ട് എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിൻറെ ഭാഗമായയാണ് താരം എത്തിയത്. തിക്കിലും തിരക്കിലും പെട്ട് താരത്തിൻറെ കാറിൻറെ ഒരു ഭാഗം തകർന്നിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ പോലും വലിയൊരു ജനമാണ് താരത്തെ കാണാൻ എത്തിയത്.
അതേസമയം എട്ട് ലക്ഷത്തിലധികം പേരാണ് താരത്തിൻറെ ബസിന് മുകളിൽ കയറി നിന്നുള്ള വീഡിയോ ലൈക്ക് ചെയ്തത്. നിരവധി താരങ്ങൾ കമൻറും പങ്കിട്ടിട്ടുണ്ട്. വിജയ് തൻറെ ആരാധകരോട് ബസിന് മുകളിൽ കയറി നിന്ന് സംസാരിച്ചതും വൈറലായിരുന്നു.
14 വര്‍ഷം മുന്‍പാണ് വിജയ് ഇതിനുമുന്‍പ് കേരളത്തില്‍ വന്നത്. അത് കാവലന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ആയിരുന്നു. ഗോട്ടില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് നായികയാവുന്നത്.
നടൻ ജയറാമും ചിത്രത്തിലുണ്ട് . എ ആര്‍ മുരുഗദാസിന്‍റെ സംവിധാനത്തില്‍ 2012 ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയിലാണ് ഇതിനുമുന്‍പ് വിജയിയും ജയറാമും ഒരുമിച്ച് അഭിനയിച്ചത്. അതേസമയം ലിയോയുടെ വന്‍ വിജയത്തിന് ശേഷമുള്ള വിജയ് ചിത്രമെന്ന നിലയിലും കോളിവുഡ് നിലവില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമകളിലൊന്നാണ് ഗോട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.