പല സൂപ്പർഹിറ്റ് താരങ്ങളുടേയും ആദ്യകാല ജീവിതം ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരിക്കും. അഭിനയവുമായി യാതൊരു ബന്ധവുമില്ലാത്ത മേഖലയിൽ നിന്നും സിനിമയിലെത്തി, അവർ സൂപ്പർ സ്റ്റാറുകൾ ആയി മാറിയിട്ടുണ്ടെങ്കിൽ അത് അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേഷം തന്നെയായിരിക്കും. നടൻ വിജയികാന്തിന്റെ ജീവിതവും അങ്ങനെ തന്നെ, എന്നാൽ പലർക്കും ആ ആദ്യകാല ജീവിതം അറിയില്ലെന്നു മാത്രം. വിജയികാന്ത് സിനിമയിൽ നായകനായി അരങ്ങു വാഴുന്നതിനു മുമ്പ് തിരുവനന്തപുരത്ത് കവറിങ് ആഭരണങ്ങളുടെ ഒരു ഷോപ്പ് നടത്തിയിരുന്നു. തിരുവനന്തപുരത്തെ പഴവങ്ങാടിയിൽ ആയിരുന്നു വിജയകാന്തിൻ്റെ കവറിംഗ് ജ്വല്ലറി ഷോപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്യോതി ജ്വല്ലറി എന്ന പേരിൽ നടത്തിയിരുന്ന സ്ഥാപനത്തിന് ചാലയിൽ അതിൻ്റെ ആഭരണ പണിശാലയും ഉണ്ടായിരുന്നു. എഴുപതുകളുടെ അവസാനം ആയിരുന്നു വിജയകാന്തിൻ്റെ ഈ ബിസിനസ്സ് സംരംഭം. തകരപ്പറമ്പിൽ നിന്ന് എംജി റോഡിലേയ്ക്ക് പഴവങ്ങാടി ഭാഗത്ത് നിന്നും കയറുമ്പോൾ ഇപ്പോൾ റോഡിനായി എടുത്തുപോയ സ്ഥലത്ത് ഒരു അമ്മൻ കോവിലും അതിനടുത്ത് സ്വർണ്ണപ്പണിക്കാരുടെ വീടുകളും ചില കടകളുമായിരുന്നു. അതിലൊന്നായിരുന്നു നടൻ വിജയികാന്തിന്റെ സ്വർണ്ണക്കട.


ALSO READ: തുടർച്ചയായി ഹിറ്റുകൾ... മികച്ച രാഷ്ട്രീയ നേതാവ്... ക്യാപ്റ്റൻ വിടവാങ്ങുമ്പോൾ


അഭിനയത്തിലൂടെ തമിഴകത്തെ പ്രശസ്തനാക്കിയ വിജയകാന്ത് മധുര ജില്ലയിലെ തിരുമംഗലത്താണ് ജനിച്ചത്. അളഗർസ്വാമി എന്ന റൈസ് മിൽ മുതലാളിയുടെ മകനായ അദ്ദേഹത്തിന് പഠനത്തിന് അത്ര തൽപ്പരനായിരുന്നില്ല. എന്നാൽ സിനിമയോട് അന്നേ കമ്പമുള്ള അദ്ദേഹം തന്റെ യൗവ്വനകാലത്ത് തിയേറ്ററുകളിൽ പോയി എംജിആർ സിനിമകൾ കാണുമായിരുന്നു. സിനിമയോടുള്ള ആ താൽപര്യമാണ് അദ്ദേഹത്തെ ചെന്നൈയിലെത്തിച്ചത്.


സിനിമയിൽ അഭിനയിക്കണമെന്ന സ്വപ്നവുമായി എത്തിയ ആളെ നിറത്തിന്റെ പേരിൽ പല നിർമ്മാതാക്കളും കളിയാക്കി തള്ളിക്കളഞ്ഞു. എന്നാൽ തന്റെ ശ്രമങ്ങൾ ഉപേക്ഷിക്കാതിരുന്ന വിജയകാന്ത് 1979-ൽ എ. ഗജ സംവിധാനം ചെയ്ത ഇനിക്കും ഇലോഹ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ചു. വിജയരാജ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പിന്നീടതുമാറ്റി വിജയികാന്ത് എന്നാക്കി മാറ്റി. 


അഭിനയിച്ച സിനിമകൾ


'ചട്ടും ഒരു ഇരുട്ടറൈ', 'തുറട്ടു ഇടി മുക്കം', 'അമ്മൻ കോവിൽ പശ്‌ക്കളേ', 'ഉഴവൻ മകൻ', 'ശിവപ്പു മല്ലി' എന്നിങ്ങനെ തുടർച്ചയായ ഹിറ്റുകൾ നൽകി വിജയകാന്ത് തമിഴ് സിനിമയുടെ മുൻനിര നടനായി ഉയർന്നു. 'വൈദേഗി ഉക്താൽ', 'ഉഴവൻ മകൻ', 'ക്യാപ്റ്റൻ പ്രഭാകരൻ', 'വനത്ത് പോള', 'തവാസി', 'രമണ', നമ്മുടെ അന്ന തുടങ്ങി 150-ലധികം സിനിമകളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. നായകനെന്ന നിലയിൽ 1984ൽ മാത്രം 18 ചിത്രങ്ങൾ എന്ന റെക്കോർഡാണ് വിജയകാന്ത് നേടിയത്. മറ്റൊരു നടനും ഈ നേട്ടം കൈവരിച്ചിട്ടില്ലെന്നാണ് പറയപ്പെടുന്നത്. ഡയറക്ടർ എസ്.എ. ചന്ദ്രശേഖറും രാമ നാരായണനും വിജയകാന്തിനൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇതിൽ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകളാണ്. 


പ്രതിഫലം വാങ്ങാതെ അഭിനയിച്ചു...


 തമിഴ് സിനിമയിൽ എല്ലാത്തരം ചിത്രങ്ങളിലും അഭിനയിച്ച അദ്ദേഹം പ്രതിഫലം വാങ്ങാതെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചില സിനിമകൾ തിയേറ്ററുകളിൽ ഓടുകയും വിജയത്തിന് ശേഷം പ്രതിഫലം വാങ്ങുകയും ചെയ്യും. അത് മാത്രമല്ല, വിജയകാന്ത് തന്റെ അടുത്ത സുഹൃത്തുക്കൾ സംവിധാനം ചെയ്ത/അഭിനയിച്ച ഏതാനും സിനിമകളിൽ അതിഥി വേഷം ചെയ്തിട്ടുണ്ട്. എന്നാൽ ആ ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹം പ്രതിഫലം വാങ്ങിയിട്ടില്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.