കൊച്ചി: പീഡനത്തെ മീ ടൂ എന്ന വാക്ക് കൊണ്ട് നിസാരവൽക്കരിക്കരുതെന്ന് നടൻ വിനായകൻ. ഒരുത്തി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകയ്ക്ക് നേരെ നടത്തിയ ഭാഷാ പ്രയോഗത്തിൽ വീണ്ടും മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. മീ ടൂ പരാമർശത്തിൽ വിനായകൻ മാധ്യമപ്രവർത്തകരോട് തർക്കിച്ചു. താൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും മീ ടൂ എന്ന പേര് നൽകി പീഡനത്തെ ലഘൂകരിക്കരുതെന്നും വിനായകൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

മാധ്യമപ്രവർത്തകരുടെ വായടപ്പിക്കാൻ വേണ്ടി മാത്രമാണ് വിനായകൻ ഇപ്പോൾ ശബ്ദമുയർത്തുന്നതെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ താൻ ആ കുട്ടിയുമായി സംസാരിച്ചുവെന്നും അവരോട് മാപ്പ് പറഞ്ഞുവെന്നും വിനായകൻ വ്യക്തമാക്കി. എന്നാൽ ഇത്രയും പേരുടെ മുൻപിൽ വച്ച് ആ മാധ്യമപ്രവർത്തകയെ അപമാനിക്കുകയെന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചു. എന്നാൽ തെറ്റ് ചെയ്തതായി തനിക്ക് തോന്നുന്നില്ലെന്നും അതേസമയം പരാമർശത്തിൽ മാധ്യമപ്രവർത്തകയ്ക്ക് വിഷമം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും വിനായകൻ വാർത്താ സമ്മേളനത്തിൽ പരസ്യമായി പറഞ്ഞു. Also Read: സഹോദരീ മാപ്പ്.... ഒടുവിൽ തെറ്റ് സമ്മതിച്ച് വിനായകൻ


മീ ടൂ പരാമർശം വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടൻ നേരത്തെ മാപ്പ് പറഞ്ഞിരുന്നു. ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ  ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ  ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല] വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു, എന്നായിരുന്നു വിനായകൻ അന്ന് ഫേസ്ബുക്കിൽ കുറിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.