ചെന്നൈ: തമിഴ് താരം വിശാലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. താരത്തിൻറെ പുതിയ ചിത്രമായ ലാത്തിയുടെ ചിത്രീകരണത്തിനിടെയിലാണ് സംഭവം.ചിത്രത്തിൻെ ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ കാലിന് പരിക്ക് പറ്റുകയായിരുന്നെന്നാണ് സൂചന.എന്റര്‍ടെയ്ന്‍മെന്റ് ഇൻഡസ്ട്രി ട്രാക്കര്‍ ശ്രീധര്‍ പിള്ളയാണ് സംഭവം ട്വീറ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിശാലിന് പരിക്ക് പറ്റിയതോടെ ചിത്രത്തിൻറെ ഷൂട്ടിങ്ങ് തൽക്കാലത്തേക്ക് നിർത്തിയിരിക്കുകയാണ്.ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന വീഡിയോ നേരത്തെ വിശാല്‍ പങ്കുവച്ചിരുന്നു.അതേസമയം വിശാലിൻറെ പരിക്ക് ഗുരുതരമല്ലെന്നാണ്  സൂചന പരിക്ക് കാലിനാണെങ്കിലും പൊട്ടൽ ഇല്ലെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 


Also Read: Bigg Boss Malayalam 4 Winner : എല്ലാവരെയും ഞെട്ടിച്ച് ബിഗ് ബോസ്; ദിൽഷാ ദി ലേഡി ബിഗ് ബോസ്


ലാത്തിയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രവും ശ്രീധർ പിള്ള ട്വിറ്ററിൽ പങ്ക് വെച്ചിട്ടുണ്ട്.നേരത്തെയും ഇതേ സിനിമയുടെ ഷൂട്ടിങിനിടെ വിശാലിന് പരിക്കേറ്റിരുന്നു. പീറ്റര്‍ ഹെയിനാണ് ചിത്രത്തിൻറെ സ്റ്റണ്ട് മാസ്റ്റർ. വിനോദ് കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ലാത്തിയിൽ പോലീസുകാരനായാണ് വിശാൽ എത്തുന്നത്. 


 



സുനൈനയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.യുവാൻ ശങ്കർ രാജ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ ബാലസുബ്രഹ്മണ്യം ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എൻബി ശ്രീകാന്താണ് എഡിറ്റിങ്ങ്. അതേസമയം ചിത്രത്തിൻറെ റിലീസിങ്ങ് തീയ്യതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.


Also Read: Bigg Boss Malayalam 4 Winner : ട്വിസ്റ്റോ അതോ ചരിത്രമോ? മത്സരം ബ്ലെസ്ലിയും ദിൽഷയും തമ്മിൽ; ബിഗ് ബോസ് വിജയി ആരാകും?


റോബിന്റെ മാനറിസങ്ങൾ കാണിച്ച് കൊണ്ട് സാബുമോൻ ചെയ്ത വീഡിയോ ആണ് വൈറലാകുന്നത്


ദിൽഷ പ്രസന്നൻ ആണ് ബി​ഗ് ബോസ് മലയാളം സീസൺ 4ന്റെ ടൈറ്റിൽ വിന്നർ ആയിരിക്കുന്നത് . ബി​ഗ് ബോസിലെ ആദ്യ വനിത വിജയി എന്ന ക്രെഡിറ്റും ദിൽഷ സ്വന്തമാക്കിയിരിക്കുകയാണ്. ദിൽഷയുടെ വിജയത്തിന് പിന്നാലെ നിരവധി പോസ്റ്റുകളും കമന്റുകളും എല്ലാം ദിൽഷയ്ക്ക് അനുകൂലമായും പ്രതികൂലമായും ഒക്കെ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഇതിനിടെ ബി​ഗ് ബോസ് സീസൺ 1 വിജയി ആയ സാബുമോന്റെ പ്രതികരണമാണ് ഏറ്റവും അധികം വൈറലാകുന്നത്. 


ഡോ. റോബിന്റെ മാനറിസങ്ങൾ കാണിച്ച് കൊണ്ട് സാബുമോൻ ചെയ്ത വീഡിയോ ആണ് വൈറലാകുന്നത്. ഡോ. റോബിൻ ദൈവത്തിന്റെ ദിൽഷ ബി​ഗ് ബോസ് സീസൺ 4ന്റെ വിന്നർ ആയിരിക്കുന്നു എന്ന് ക്യാമറയുടെ പിന്നിൽ നിന്നും ഒരാൾ പറയുന്നത് കേൾക്കാം. തുടർന്ന് റോബിൻ ചെയ്യുന്ന പോലെ അലറി വിളിച്ച് കൊണ്ട് കാര്യങ്ങൾ പറയുകയാണ് സാബുമോൻ. തുടർന്ന് സാബുമോൻ പറയുന്നത് ഇങ്ങനെയാണ് ഞങ്ങടെ കല്യാണം ഓക്കെ.. കല്യാണം കഴിക്കുന്നു, ഞങ്ങൾ വിവാഹം കഴിക്കുന്നു...എന്ന് പറഞ്ഞ് റോബിന്റെ മാനറിസങ്ങൾ എല്ലാം കാണിച്ച് കൊണ്ട് നിലത്ത് വീഴുകയാണ്. വീഡിയോ എടുക്കുന്ന ആൾ സാബുമോനെ വിളിച്ച് എഴുന്നേൽപ്പിച്ച ശേഷം സാബുമോൻ പറയുന്നു റോബിന്റെ ഒരു പ്രതികരണമാണ് കാണിച്ചതെന്ന്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.