Chennai : തമിഴ് ആക്ഷൻ താരം വിശാലിനെ (Actor Vishal) നായകനാക്കി നവാഗതനായ  തു.പാ.ശരവണൻ രചനയും സംവിധാനവും നിർവഹിക്കുന്ന വീരമേ വാകൈ സൂടും (Veeramae Vaagai Soodum) സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2022 ജനുവരി 26ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. തമിഴിന് പുറമെ തെലുഗുവിലും ചിത്രം റിലീസ് ചെയ്യുന്നതാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വിശാൽ ആരാധകർക്ക് ആവേശം പകരുന്ന തോതിൽ കംപ്ലീറ്റ് ആക്ഷനും എന്റടേയ്ൻമെന്റ് പാക്കേജിലാണ് ചിത്രം അവതരിപ്പിക്കുന്നത്. സമൂഹത്തിൽ ഉയർന്ന് വരുന്ന വെല്ലിവിളകൾക്കെതിരായി ഒരു ചെറുപ്പക്കാരന്റെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.



ALSO READ : Minnal Murali | "ഉയിരെ ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകെ"; മിന്നൽ മുരളിയിലെ പുതിയ ​ഗാനം പുറത്തിറങ്ങി


ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ വെച്ചാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.



ALSO READ : Pathaam Valavu Movie| പകയോട് മാത്രം പ്രണയം ''പത്താം വളവ്"; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി


തെലുഗു നടി ഡിംപിൾ ഹയാതിയാണ് വിശാലിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത്. ഇരുവർക്കും പുറമെ രവീണാ രവി, തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോർജ് മരിയ, ബാബുരാജ്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നീ പ്രമുഖ താരങ്ങൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 



ALSO READ : Meow Movie | 'ഹിജാബിയെ കിനാവ് കണ്ട് ദസ്തക്കീർ' ലാൽജോസ് ചിത്രം മ്യാവുവിന്റെ ആദ്യ വീഡിയോ ഗാനം പുറത്ത് വിട്ടു


കവിൻ രാജ് ഛായഗ്രഹണവും യുവൻ ഷങ്കർ രാജ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. നിരവധി ആക്ഷൻ രംഗങ്ങൾ ഉള്ള ചിത്രത്തിൽ അനൽ അരസു, രവി വർമ്മ, ദിനേശ് കാശി എന്നിവർ ചേർന്നാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.