കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്ന വിഷ്ണു ഉണ്ണികൃഷ്ണന്റെ ആരോ​ഗ്യ നിലയെ കുറിച്ചുള്ള പല വാർത്തകളും സമൂഹ മാധ്യമങ്ങളിലടക്കം വരുന്നുണ്ട്. പലവിധത്തിലുള്ള വാർത്തകളാണ് വന്നിരുന്നത്. ഇപ്പോഴിതാ തന്റെ ആരോ​ഗ്യ നിലയെ കുറിച്ച് അറിയിച്ച് കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ്. തനിക്ക് പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ട എന്നാണ് വിഷ്ണു കുറിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'വെടിക്കെട്ട്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് കൈകൾക്ക് പൊള്ളലേറ്റതാണ്. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും കുറച്ചു ദിവസം വിശ്രമം വേണ്ടി വരുമെന്നം വിഷ്ണു പറഞ്ഞു. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും താരം വ്യക്തമാക്കി.  


വിഷ്ണു ഉണ്ണികൃഷ്ണൻറെ ഫേസ്ബുക്ക് പോസ്റ്റ്:


"SAY NO TO PLASTIC" 
പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ...!!
പല പല വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. 
"വെടിക്കെട്ട് " സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് എൻ്റെ കൈകൾക്ക് പൊള്ളലേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും. 
 എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും കരുതലിനും നന്ദി..
എല്ലാവരോടും സ്നേഹം 


Also Read: Actor Vishnu Unnikrishnan : നടൻ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റു


വിഷ്ണു ഉണ്ണികൃഷ്ണൻ തന്നെ സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പൊള്ളൽ ഏൽക്കുന്നത്. ഉടൻ തന്നെ വിഷ്ണുവിനെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കൊച്ചി വൈപ്പിനിലെ ഷൂട്ടിങ്ങിനിടെയാണ് അപകടം. വിഷ്ണുവിനേറ്റ പരിക്ക് ഗുരതരമല്ലയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


വിഷ്ണു ഉണ്ണികൃഷ്ണനും സുഹൃത്ത് ബിബിൻ ജോർജും ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് വെടികെട്ട്. നേരത്തെ ഇരുവരും ചേർന്ന് മൂന്ന് ചിത്രങ്ങൾക്ക് തിരക്കഥ മാത്രം ഒരുക്കിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.