ധ്വനിമോൾ വന്നപ്പോൾ ലൈഫ് കൂടുതൽ കളറായി : യുവ കൃഷ്ണ, മൃദുല വിജയ്
ധ്വനി എന്നെ നോക്കി ചിരിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞ് പോയി
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്‍യും . നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ ജനഹൃദയത്തിലേക്ക് എത്തിയത്. ജീവിതത്തിൽ ഇരുവരും ഒന്നിച്ചത് ആരാധകർക്ക് ഏറെ സന്തോഷം നൽകിയ വാർത്തയായിരുന്നു. വിവാഹശേഷം ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരുവരും പങ്കുവയ്ക്കാറുണ്ട്.
ബേബി വന്നതിനുശേഷമുളള വിശേഷങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. ധ്വനിമോൾ വന്നതിനു ശേഷം ഒരുപാട് മാറ്റങ്ങളാണ് ജീവിതത്തിൽ സംഭവിച്ചതെന്ന് ഇരുവരും പറഞ്ഞു. പ്രധാനമായും അച്ഛനും അമ്മയുമായി പ്രോമോഷൻ ലഭിച്ചു. അതുപോലെ ഞങ്ങൾക്ക് ഒരുമിച്ച് സ്നേഹിക്കാനായി കുഞ്ഞുവാവ വന്നു. കുഞ്ഞ് വന്നപ്പോൾ ഞങ്ങൾ തമ്മിലുളള ഒരു ബന്ധം കുറുച്ചുകൂടെ അടുത്തതായും താരങ്ങൾ പറഞ്ഞു.
വളരെ പെട്ടന്നായിരുന്നു കല്ല്യാണതീരുമാനം പിന്നെ കണ്ണടച്ചു തുറന്നപോലെ എല്ലാം മംഗളകരമായി തീർന്നു..അമ്മ ആയപ്പോൾ ഇത്ര നാൾ നമ്മുടെ വയറ്റിൽ കിടന്ന കുഞ്ഞ് അത് എങ്ങനെ ഉണ്ടാകും മുഖം എന്നറിയില്ല എങ്ങനെയാവും വാവ എന്നെല്ലാം എപ്പോളും വളരെ വെയ്റ്റ് ചെയ്തിരിക്കുകയായിരുന്നു. ഒൻമ്പത് മാസം കഴിഞ്ഞ് കുഞ്ഞിനെ കയ്യിൽ കിട്ടിയപ്പോൾ ശരിക്കും അൽഭുതമാണ് ഉണ്ടായത്. ഫസ്റ്റ് ധ്വനി എന്നെ നോക്കി ചിരിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞ് പോയി എന്നും മൃദുല പറഞ്ഞു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ജൂലൈയിലായിരുന്നു മൃദുലയും യുവ കൃഷ്‍ണയും വിവാഹിതിരായത്. ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതൽ മിനിസ്ക്രീൻ താരങ്ങൾ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. 'തുമ്പപ്പൂ' എന്ന പരമ്പരയിലാണ് മൃദുല അവസാനമായി അഭിനയിച്ചുകൊണ്ടിരുന്നത്. യുവ കൃഷ്ണ മഞ്ഞിൽ വിരിഞ്ഞ പൂവ്, സുന്ദരി തുടങ്ങിയ സീരിയലുകളിൽ അഭനയിച്ചു വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...