Actors donates CM`s Relief Fund: കരുതലായി അന്യഭാഷാ താരങ്ങളും; വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന
വിക്രം, സൂര്യ, ജ്യോതിക, കാർത്തി, രശ്മിക മന്ദാന തുടങ്ങിയവർ വയനാട്ടിലെ ദുരന്ത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായഹസ്തവുമായി പ്രിയ താരങ്ങൾ. നിരവധി അന്യഭാഷ താരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. സൂര്യ, ജ്യോതിക, കാർത്തി, ചിയാൻ വിക്രം, രശ്മിക മന്ദാന എന്നിവരാണ് ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകിയത്. സൂര്യ, ജ്യോതിക, കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷവും, വിക്രം 20 ലക്ഷവും, രശ്മിക മന്ദാന 10 ലക്ഷവുമാണ് നൽകിയത്.
ഹൃദയം തകർന്നു പോകുന്നു. ദുരിതം അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുന്നു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന സർക്കാർ ഏജൻസി അംഗങ്ങളോടും ജനങ്ങളോടും ബഹുമാനം എന്നാണ് സൂര്യ എക്സിൽ കുറിച്ചിരിക്കുന്നത്.
Also Read: Wayanad Tragedy: വയനാടിനൊപ്പം; ആസിഫ് അലി-സുരാജ് വെഞ്ഞാറമൂട് ചിത്രം അഡിയോസ് അമിഗോ റിലീസ് മാറ്റി
വയനാട്ടിലെ ദുരന്ത വാർത്ത കണ്ടപ്പോൾ ഹൃദയം നുറുങ്ങിപ്പോയെന്ന് രശ്മിക മന്ദാന സോഷ്യൽ മീഡിയയിൽ കുറിച്ചു. ഭീകരമാണ് ഈ അവസ്ഥ. ദുരിതബാധിതരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നുവെന്നും രശ്മിക കുറിച്ചു.
നടൻ വിക്രം കഴിഞ്ഞ ദിവസം ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. മുഖ്യമന്ത്രി തന്നെയാണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. നിരവധി പേരുടെ ജീവൻ നഷ്ടമായ ഈ ദുരന്തത്തിലുള്ള തൻ്റെ വേദനയും അദ്ദേഹം അറിയിച്ചു. വിക്രം സംഭാവന നൽകിയതിന് പിന്നാലെയാണ് കൂടുതൽ അന്യഭാഷാ താരങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.