പ്രിഥ്വി അമ്മക്കുട്ടി; ഇന്ദ്രനാണ് വീട്ടിലെ കാരണവർ;ഞാൻ മക്കളുടെ ചെലവിലല്ല ജീവിക്കുന്നത്;മനസ്സ് തുറന്ന് മല്ലിക സുകുമാരൻ
മലയാള സിനിമയിൽ തിളങ്ങി നിൽകുന്ന താരങ്ങളാണ് പ്ര്വത്വിരാജും ഇന്ദ്രജിത്തും. ഭർത്താവിന്റെ അപ്രതീക്ഷിത വേർപാടിലും തളരാതെ ജീവിതത്തെ മുന്നോട്ട് നയിച്ച്,മക്കളെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് എത്തിച്ച അമ്മ. മക്കളെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം കൊണ്ട് മല്ലിക സുകുമാരന്റെ കണ്ണുകൾ തിളങ്ങാറുണ്ട്. നിലവിലെ ജീവിതത്തെ കുറിച്ചും മക്കളെ കുറിച്ചും സീ മലയാളം ന്യൂസിനോട് മനസ്സ് തുറക്കുകയാണ് മല്ലിക സുകുമാരൻ.

എന്നും എനർജറ്റിക്ക് ആയേ മല്ലിക സുകുമാരനെ എല്ലാവരും കണ്ടിട്ടുള്ളൂ..എപ്പോഴും ഉറക്കെ ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന നടി. മക്കൾ വലിയ സിനിമാ താരങ്ങൾ ആണെങ്കിലും തനിക്ക് നടൻ ,സുകുമാരന്റെ ഭാര്യ എന്ന് അറിയപ്പെടാനാണ് എന്നും ഇഷ്ടമെന്നാണ് മല്ലിക പറയുന്നത്. ഇപ്പോഴയല്ലേ എല്ലാവരും ഇന്ദ്രജിത്തിന്റേയും പ്രിഥ്വിയുടേയും അമ്മ എന്നൊക്കെ വിളിച്ച് തുടങ്ങിയതെന്നും മല്ലിക പറയുന്നു.പ്രിഥ്വിരാജും ഒരു കൊച്ചു സുകുമരനാണ്.അവന് പെട്ടന്ന് ദേഷ്യം വരും. സുകുവേട്ടനും അങ്ങനെ ആയിരുന്നു, വളരെ സ്രയിറ്റ ഫോർവേർഡ് ആണ് അദ്ദേഹം.പറയാനുള്ളത് മുഖത്ത് നോക്കി പറയും.ഇന്ദ്രൻ പിന്നെ ചെറുപ്പം മുതലേ പാവമാണ്. വീട്ടിലെ കാർണവരും ഇന്ദ്രൻ തന്നെയാണ്.
കൊച്ചു മക്കൾ ആണ് തന്റെ സമ്പാദ്യമെന്ന് പുഞ്ചിരിച്ചു കൊണ്ട് മല്ലിക പറയുന്നു. കൊച്ചു മക്കൾക്കൊപ്പം കൂടുതൽ സമയം ചിലവിടാൻ സാധിക്കുന്നില്ലെന്ന സങ്കടം മാത്രമേ ഉള്ളൂ.എവിടെ എങ്ങനെ പെരുമാറമമെന്ന് കൊച്ചു മക്കൾക്ക് നന്നായി അറിയാം. പ്രത്യേകിച്ചും നക്ഷത്രയും അലങ്കൃതയുമാണ് തന്നോട് കൂടുതൽ അടുപ്പമെന്നും മല്ലിക പറയുന്നു.
എന്നെ പോലൊരു അമ്മായിഅമ്മ പൂര്‍ണിമയ്ക്കും സുപ്രിയയ്ക്കും ഭഗ്യക്കുറി ആണെന്നും ചിരിച്ചു കൊണ്ട് മല്ലിക പറയുന്നു. അവർ അവരുടേതായ ജീവിതത്തിലാണ്..ഞാൻ അവരുടെ ഒരു ഇഷ്ടത്തിനും എതിര് നിൽക്കാറില്ല.പലപ്പോഴും തമാശയ്ക്ക് ഞാൻ മരുമക്കളോട് പറയാറണ്ട്'ഓം മല്ലികായ നമ എന്ന് ജപിച്ചുകൊള്ളാൻ' അത്രയ്ക്ക് ഫ്രീ ആയ ഒരു അമ്മയായി അമ്മയാണ് താൻ.താൻ ഇപ്പോഴും ജീവിക്കുന്നത് മക്കളുടെ കാശിനല്ല .എനിക്ക് ജീവിക്കാനുള്ളതൊക്കെ എന്റെ സുകുവേട്ടൻ ഉണ്ടാക്കി വെച്ചിട്ടുണ്ടെന്നും അതിനാൽ മക്കളെ ബുദ്ധിമുട്ടിക്കേണ്ട അവസ്ഥ ഇല്ലെന്നുമാണ് മല്ലിക പറയുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.