Kochi:  നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചിയിലെ പ്രത്യേക CBI കോടതിയിലാണ് നടി  (Kavya Madhavan) ഹാജരായത്. കഴിഞ്ഞ മെയ് മാസത്തിലും വിസ്താരത്തിനായി  കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.


കേസില്‍  6 മാസത്തിനകം   വിചാരണ  തീര്‍ക്കണമെന്ന നിര്‍ദ്ദേശത്തോടെ സുപ്രീം കോടതി  (Supreme Court) പുറപ്പെടുവിച്ച സമയപരിധി  അടുത്ത മാസത്തോടെ അവസാനിക്കും.  എന്നാല്‍ വിചാരണ അതിവേഗത്തില്‍  പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നാണ്  സിബിഐ വിചാരണ കോടതി  (CBI Special Court) സുപ്രീംകോടതിക്ക് കത്തയച്ചിരിക്കുന്നത്
 
കേസില്‍ ഇതുവരെ  178 പേരുടെ വിസ്താരമാണ്  പൂര്‍ത്തിയായിട്ടുള്ളത്.  300 അധികം സാക്ഷികളാണ് കേസില്‍  ഉള്ളത്.


അതേസമയം,   വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി സമയമാണ്  സിബിഐ പ്രത്യേക കോടതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. കോവിഡ്  ലോക്ഡൗണിനെത്തുടര്‍ന്ന് കോടതി മുടങ്ങിയതാണ് കാരണമായി ചൂണ്ടിക്കാട്ടിയിരിയ്ക്കുന്നത്. ജഡ്ജി ഹണി എം. വര്‍ഗീസ് ആണ്  സുപ്രീംകോടതിയെ സമീപിച്ചത്.


എന്നാല്‍, കഴിഞ്ഞ നവംബറില്‍ കൂടുതല്‍ സമയം തേടി അപേക്ഷ നല്‍കിയപ്പോള്‍ 2021 ആഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.


Also Read: നടി അക്രമിക്കപ്പെട്ട കേസില്‍‍ മഞ്ജു പതിനൊന്നാം സാക്ഷി


2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.  തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വന്ന അവസരത്തിലാണ് നടി ആക്രമിക്കപ്പെട്ടത്.  നടിയുടെ പരാതിയില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


സംഭവത്തിന്‍റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാണ്  നടന്‍ ദിലീപിനെ (Dileep) അറസ്റ്റ് ചെയ്തത്. കേസില്‍  ദിലീപ് എട്ടാം പ്രതിയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.