Ahaana Krishna Birthday: അഹാനയ്ക്കും, എനിക്ക് കിട്ടിയ `അച്ഛൻ` ടൈറ്റിലിനും 26 വയസ്, മകൾക്ക് ആശംസകൾ നേർന്ന് കൃഷ്ണകുമാർ
അഹാനയുടെ കുട്ടിക്കാലത്തെ ചിത്രം പങ്ക് വച്ച് കൊണ്ടാണ് കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നടി അഹാന കൃഷ്ണയ്ക്ക് (Ahaana Krishna Birthday) ഇന്ന് 26ാം പിറന്നാൾ. ഈ ദിനത്തിൽ മകൾക്ക് ആശംകൾ നേർന്നുകൊണ്ടുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് അഹാനയുടെ അച്ഛനും നടനുമായ കൃഷ്ണകുമാർ (Krishna Kumar). വളരെ ഹൃദ്യമായ ഒരു കുറിപ്പാണ് കൃഷ്ണകുമാർ പങ്ക് വച്ചിരിക്കുന്നത്. ഭർത്താവ് എന്ന പദവി കൂടാതെ തനിക്ക് അച്ഛനെന്ന ടൈറ്റിൽ കൂടി ലഭിച്ച ദിനമാണിതെന്ന് കൃഷ്ണകുമാർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ (Facebook Post) പറയുന്നു.
അഹാനയുടെ കുട്ടിക്കാലത്തെ ചിത്രം പങ്ക് വച്ച് കൊണ്ടാണ് കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. '26 വർഷം ആ സ്ഥാനവുമായി സസന്തോഷം ജീവിക്കാനുള്ള ഭാഗ്യം ലഭിച്ചു. ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയിൽ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തിനു നന്ദി' എന്ന് പറഞ്ഞാണ് കൃഷ്ണകുമാർ കുറിപ്പ് അവസാനിപ്പിക്കുന്നത്. കുറിപ്പിന് താഴെ നിരവധി ആരാധകരാണ് അഹാനക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
Also Read: Ahaana Krishna: ക്രിസ്ത്യൻ മണവാട്ടിയായി അണിഞ്ഞൊരുങ്ങി അഹാന കൃഷ്ണ, വൈറലായി ഫോട്ടോഷൂട്ട്
കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്...
നമസ്കാരം.. എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബർ മാസം 13. 1994 ഡിസംബർ 12 ന് കല്യാണം കഴിച്ചത് മുതൽ മുതൽ 1995 ഒക്ടോബർ മാസം 13 വരെ ഒരു ഭർത്താവ് പദവി മാത്രമായിരുന്നു.
1995 ഒക്ടോബർ 13ന് ഒരാൾ കൂടി ജീവിത യാത്രയിൽ കൂടെ കൂടി... ആഹാന അന്ന് മുതൽ പുതിയ ഒരു ടൈറ്റിൽ കൂടി കിട്ടി.. "അച്ഛൻ". 26 വർഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. ആഹാനക്കും, എനിക്ക് കിട്ടിയ "അച്ഛൻ" എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്സ്.. ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയിൽ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തിനു നന്ദി..
Also Read: 'തിരമാലകളെ തഴുകുന്ന താൻ ഇക്കുറി ഓടി അകലുകയാണ്', ബീച്ചിൽ ആർത്തുല്ലസിക്കുന്ന ചിത്രങ്ങളുമായി Ahaana
രാജീവ് രവി (Rajeev Ravi) ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ 'അഞ്ജലി' എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന (Ahaana) സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...