താൻ മലയാള സിനിമ രംഗത്ത് നിന്ന് നീണ്ട കാലത്തേക്ക് മാറി നിൽക്കേണ്ടി വന്നതിന്റെ കാരണത്തെ കുറിച്ച് ആദ്യമായി തുടർന്ന് പറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം അനന്യ. സിനിമകളുടെ കഥകളും സ്ക്രിപ്റ്റുകളും കേൾക്കാറുണ്ടായിരുന്നെങ്കിലും തന്റെ കരിയർ വളർത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ അവയിൽ ഒന്നും തന്നെ ഇല്ലാതിരുന്നത് കൊണ്ടാണ് സിനിമയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതെന്ന് അനന്യ പറഞ്ഞു.  ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് അനന്യ ഈ കാര്യം പറഞ്ഞത്. തനിക്ക് വേണ്ടി വന്ന കഥാപാത്രങ്ങളിൽ പലതിലും തനിക്ക് താത്‌പര്യം തോന്നിയിരുന്നില്ലെന്നും അനന്യ പറഞ്ഞു.  മലയാളത്തിൽ അധികം സിനിമകൾ ചെയ്യാതത് സെലക്ടീവായത് കൊണ്ടാണോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു  അനന്യ.


COMMERCIAL BREAK
SCROLL TO CONTINUE READING

നീണ്ട ഇടവേളയ്ക്ക് ശേഷം അനന്യ അഭിനയിച്ച മലയാള ചിത്രം അപ്പൻ ദിവസങ്ങൾക്ക് മുമ്പ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടിരുന്നു. വളരെ മികച്ച അഭിപ്രായം നേടാനും ചിത്രത്തിന് സാധിച്ചിരുന്നു.  'സണ്ണി വെയ്നാണ് ചിത്രത്തിൽ നായകനായി എത്തിയത്. ചിത്രത്തിലെ റോസി എന്ന കഥാപാത്രത്തെ വളരെ തന്മയത്തോടെ അവതരിപ്പിക്കാൻ അനന്യക്ക് സാധിച്ചിരുന്നു. ഈ കഥാപാത്രത്തിന് വളരെയധികം കൈയടിയും ലഭിച്ചിരുന്നു,  , ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അലൻസിയർ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചത്.


ALSO READ: Appan Movie: സണ്ണി വെയ്ൻ നായകനാകുന്ന 'അപ്പൻ' ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു, എപ്പോൾ എവിടെ കാണാം?


കുടുംബപശ്ചാത്തലത്തിലുള്ള ഡാർക്ക് കോമഡി വിഭാഗത്തിൽ എത്തിയിരിക്കുന്ന ചിത്രമാണ് അപ്പൻ. അരക്ക് കീഴോട്ട് തളർന്ന് കട്ടിലിൽ ജീവിതം നയിക്കുന്ന ഒരു അപ്പന്റെയും സ്വത്തിന് വേണ്ടി അദ്ദേഹത്തിന്റെ മരണം കാത്ത് നിൽക്കുന്ന ഭാര്യയുടേം മക്കളുടെയും മരുമക്കളുടെയും കുടുംബ ജീവിതത്തിലെ കാഴ്ചകളാണ് സിനിമയുടെ ഇതിവൃത്തം. അപ്പന്റെ വേഷമാണ് ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രം തന്നെ ചെയ്യുന്ന അലൻസിയറുടേത്. സണ്ണി വെയ്‌നും ഗ്രെയ്സ് ആന്റണിയും മക്കളുടെ വേഷമാണ് കൊകാര്യം ചെയ്യുന്നത്. അനന്യയും വിജിലേഷും മരുമക്കളുടെ വേഷവും പോളി വത്സൻ അലൻസിയറുടെ ഭാര്യയുടെ വേഷവും ചെയ്യുന്നു. 


 പുതുമുഖ താരമായ രാധിക രാധാകൃഷ്ണനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എല്ലാ പ്രധാന കഥാപാത്രങ്ങളും ചിത്രത്തിൽ നെഗറ്റീവ് സ്വഭാവമാണ് പുലർത്തുന്നത് എന്ന പ്രത്യേകതയും സിനിമക്കുണ്ട്. തൊടുപുഴയിലാണ് സിനിമ ചിത്രീകരിച്ചത്. ജോസ്‌കുട്ടി മഠത്തിൽ രഞ്ജിത് മണമ്പ്രക്കാട്ട് എന്നിവർ ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെയും സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.


ഛായാഗ്രഹണം - പപ്പു, വിനോദ് ഇല്ലമ്പള്ളി എഡിറ്റര്‍ - കിരണ്‍ ദാസ്, സംഗീതം - ഡോണ്‍ വിന്‍സെന്റ്, ഗാനരചന - അന്‍വര്‍ അലി, സിങ്ക് സൗണ്ട് - ലെനിന്‍ വലപ്പാട്, സൗണ്ട് ഡിസൈന്‍ - വിക്കി, കിഷാന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ദീപു ജി പണിക്കര്‍, മേക്കപ്പ് - റോണെക്‌സ് സേവ്യര്‍, ആര്‍ട്ട് - കൃപേഷ് അയ്യപ്പന്‍കുട്ടി, കോസ്റ്റ്യൂം - സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - പ്രസാദ്, ലൊക്കേഷന്‍ മാനേജര്‍ - സുരേഷ്, സ്റ്റില്‍സ് - റിച്ചാര്‍ഡ്,ഷുഹൈബ്, ഡിസൈന്‍സ് - ഓള്‍ഡ് മങ്ക്‌സ്,ഷിബിൻ സി ബാബു, പി ആര്‍ ഒ - മഞ്ജു ഗോപിനാഥ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.