വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മിനിസ്‌ക്രീനിലും സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരമാണ് അനുശ്രീ. അഭിനയ ജീവിതത്തിനിടയിലായിരുന്നു വിഷ്ണുവുമായി പ്രണയത്തിലായതും പിന്നീട് വിവാഹത്തിലേക്കെത്തിയതും. ഇത് സോഷ്യൽ മീഡിയ വഴി എല്ലാവരും ആഘോഷിച്ചതുമാണ്. എന്നാൽ വീട്ടുകാരുടെ വിവാഹിത്തിനോടുളള എതിർപ്പ് മറികടന്നുളള റജിസ്റ്റർ വിവാഹം അമ്മയെ ഒരുപാട് വേദനിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING


വിവാഹം ഒരു എടുത്ത് ചാട്ടമായിപ്പോയോ എന്ന എന്റെ ചോദ്യത്തിന് അനുമറുപടി പറഞ്ഞത് ഇങ്ങനെ. ഇപ്പോള്‍ തോന്നുന്നുണ്ട്. പക്ഷേ അന്ന അത് എടുത്ത് ചാട്ടമല്ല ഞാനിഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണെന്നേ തുടക്കത്തില്‍ ആരും പറയുകയുള്ളൂ. ജീവിതം മുന്നോട്ട് എത്തിയപ്പോഴാണ് അതിന്റെ ബുദ്ധിമുട്ടികളെക്കുറിച്ച് മനസിലാവുകയുള്ളൂ. ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ് സാമ്പത്തികം. ഫിനാന്‍ഷ്യലി സ്റ്റേബിളല്ലെങ്കില്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല.



കല്യാണം കഴിഞ്ഞ സമയത്ത് ഞാന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നില്ല. കുറച്ച് ഇന്റര്‍വ്യൂസ് ചെയ്തിരുന്നു എന്ന് മാത്രം. ഫാമിലി മുന്നോട്ട് കൊണ്ട് പോവുന്നത് ബുദ്ധിമുട്ടായ കാര്യമായി മാറുകയായിരുന്നു. എന്റെ ഭാഗത്തുനിന്ന് വരുമാനമൊന്നുമുണ്ടായിരുന്നില്ല. സ്വന്തമായൊരു കാര്‍ മാത്രമായിരുന്നു എന്റെ സമ്പാദ്യം. ആളുടെ ഫാമിലിയുടെ അവസ്ഥ വേറെയായിരുന്നു. എല്ലാം കൂടെ മാനേജ് ചെയ്ത് പോവാന്‍ പുള്ളിക്ക് പറ്റുന്നുണ്ടായിരുന്നില്ല.  ഇത്തരത്തിലുളള കുറച്ച് പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. 


 ഫിനാന്‍ഷ്യലി മാത്രമല്ല, കുഞ്ഞായിക്കഴിഞ്ഞാല്‍ സാമ്പത്തികം പ്രശ്‌നമാണ്. നമ്മള്‍ അഡ്ജസ്റ്റ് ചെയ്യുന്ന പോലെയല്ല കുഞ്ഞിന്. കുഞ്ഞിനെ അഡ്ജസ്റ്റ് ചെയ്യിക്കാന്‍ ആരും സമ്മതിക്കില്ല. അമ്മമാര്‍ ഒരിക്കലും സമ്മതിക്കില്ല. എന്റെ കുഞ്ഞിന് അങ്ങനെയൊരു അവസ്ഥയുണ്ടാവരുതെന്ന് കരുതിയാണ് ഞാന്‍ തീരുമാനമെടുത്തത്. എല്ലാവർക്കും അറിയുന്ന കാര്യമാണ് വിവാഹം പെട്ടന്നായിരുന്നു. അതിനാൽ തന്നെ വീട്ടുകാർ ആരും ഉണ്ടായിരുന്നില്ല. 



എന്നാൽ ഗര്‍ഭിണിയാണെന്നറിഞ്ഞ സമയത്ത് അമ്മ തന്നെ കാണാനെത്തിയതും പിന്നീട് എന്നെ സ്വീകരിച്ചതും വലിയ സന്തോഷമുണ്ടാക്കി. അഞ്ചാം മാസത്തിൽ ഞാൻ അമ്മയുടെ കൂടെ എന്റെ വീട്ടിലേക്ക് പോയി. വിഷ്ണുവും കൂടെ ഉണ്ടായിരുന്നു. എന്നാൽ  ദാമ്പത്യ ജീവിതത്തില്‍ ചില വിളളലുകൾ വന്നു അത് നികത്താൻ സാധിക്കാത്തതാണെന്നും താരം പറഞ്ഞു. ജീവിതത്തിൽ സാമ്പത്തിക ഭദ്രത അത്യാവശ്യമായ ഘടകമാണെന്ന് അനു  പറഞ്ഞു. അതിൽ വന്ന പരസ്പര അകൽച്ചയാണ് ഞാനും കുഞ്ഞും ഇന്ന് വിഷ്ണുവിൽ നിന്ന് മാറി ജീവിക്കേണ്ടി വന്നത്. 


 



 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.