ആലപ്പുഴ : വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ് സിനിമയിലൂടെ മലയാള സിനിയിലേക്കെത്തിയ നടി അപൂർവ്വ ബോസ് വിവാഹിതയാകുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ സുഹൃത്ത് ധിമൻ തലപത്ര അപൂർവ്വയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ആലപ്പുഴയിൽ സ്വകാര്യ ബീച്ച് റിസോർട്ടിൽ വെച്ചായിരുന്നു എൻഗേജ്മെന്റ്. ചിത്രങ്ങൾ നടി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവക്കുകയും ചെയ്തു.



COMMERCIAL BREAK
SCROLL TO CONTINUE READING

ഏതാനും ചിത്രങ്ങളിക്ക് ശേഷം അപൂർവ്വ അഭിനയത്തിൽ നിന്ന് പിന്മാറി ഐക്യ രാഷ്ട്രസഭയിലെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. യുഎനിന്റെ എൻവിയോൺമെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റായി അപൂർവ്വ 2021 ജൂണിൽ പ്രവേശിച്ചിരുന്നു. 



ALSO READ : HBD Bhavana: ഭാവനയ്ക്ക് പിറന്നാൾ ആശംസയുമായി ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ



കൊച്ചി സ്വദേശിനിയായ നടി മലർവാടി ആർട്സ് ക്ലബിന് പുറമെ പകിടാ, ഹെയ് ജൂഡ്, പ്രണയം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിലവിൽ സ്വിറ്റ്സർലാൻഡിൽ തുടരുകയാണ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.