അന്ന് അവള്‍ക്കൊപ്പം ഇന്ന് അവനൊപ്പം...! പഴയ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ഭാമ, കടുത്ത വിമര്‍ശനവുമായി Social Media
കൂറുമാറിയ തിന് പിന്നാലെ, ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പമെന്ന പഴയ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് നടി ഭാമ (Bhama)...
Thiruvananthapuram: കൂറുമാറിയ തിന് പിന്നാലെ, ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പമെന്ന പഴയ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് നടി ഭാമ (Bhama)...
നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളായ നടന്‍ സിദ്ദിഖും (Siddiq) നടി ഭാമയും കൂറുമാറിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇരുവരുടെയും ഫേസ്ബുക്ക് പേജുകളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. അതിനുപിന്നാലെയാണ് പഴയ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ടത്.
2017 ഫെബ്രുവരി 24ലെ ഫേസ്ബുക്ക് പോസ്റ്റാണ് ഭാമ പിന്‍വലിച്ചത്. ‘ഈ കേസില്‍ എന്‍റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു’ എന്നാണ് നടി പോസ്റ്റില്‍ കുറിച്ചത്.
പിന്‍വലിച്ച ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:-
എന്‍റെ പ്രിയ സുഹൃത്തിനെതിരെ നടന്ന ആക്രമണത്തില്‍ എന്നെപോലെതന്നെ ഒരുപാട് പെണ്‍കുട്ടികള്‍ അസ്വസ്ഥരാണ്. എങ്കിലും കുറ്റവാളികളെയെല്ലാം പിടികൂടാന്‍ കഴിഞ്ഞതില്‍ വളരെ ആശ്വാസം. എത്രയും വേഗത്തില്‍തന്നെ മറ്റു നടപടിക്രമങ്ങള്‍ നടക്കട്ടെ എന്നാഗ്രഹിക്കുന്നു. ഈ കേസില്‍ എന്‍റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു.ഇനിയും ഇതുപോലുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക്ക് ആവശ്യമല്ലേ..?
ശിക്ഷാനടപടികളില്‍ മാറ്റം വരേണ്ടതല്ലേ? എല്ലാ സ്ത്രീകള്‍ക്കും നമ്മുടെ നാട്ടില്‍ പേടി കൂടാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു കാലം എന്നാണു വരുന്നത്?
‘എന്‍റെ പ്രിയ സുഹൃത്തിനു എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക..’ എല്ലാവരുടെയും നിറഞ്ഞ സ്‌നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതോടെ Social Mediaയില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇരുവരുടേയും നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെി. ഭാമയുടേയും സിദ്ദിഖിന്‍റെയും പോസ്റ്റുകള്‍ക്ക് താഴെ അവള്‍ക്കൊപ്പമെന്ന ഹാഷ്ടാഗ് ഇട്ടുകൊണ്ടാണ് പലരും രംഗത്തെത്തിയത്.
സ്വന്തം സഹപ്രവര്‍ത്തക ക്രൂരമായി ആക്രമിക്കപ്പെട്ട ഒരു കേസില്‍ എങ്ങനെയാണ് നിങ്ങള്‍ക്കൊക്കെ മൊഴി മാറ്റാന്‍ സാധിക്കുന്നതെന്നും ദൈവം എന്ന് പറഞ്ഞ് നിങ്ങള്‍ വിളിക്കുന്നവര്‍ ഇത് കാണാതിരിക്കില്ലെന്നും സ്ത്രീ സമൂഹത്തിന് തന്നെ നിങ്ങള്‍ ചെയ്ത നടപടി അപമാനമാണെന്നുമാണ് ഭാമയുടെ പേജില്‍ ചിലര്‍ കുറിച്ചത്.
നടിയായല്ല ഒറ്റുകാരിയായാണ് നിങ്ങളെ ചരിത്രം അടയാളപ്പെടുത്തുക, ഭാമയുടെ സിനിമകള്‍ ബഹിഷ്‌ക്കരിക്കണമെന്നും ഒരു തരത്തിലും അംഗീകരിക്കാനാവാത്ത കാര്യമാണ് താങ്കള്‍ ചെയ്തത്, എന്നാണ്ചിലരുടെ പ്രതികരണം
അത്ഭുതമൊന്നുമില്ല.. സ്വന്തം നിലനില്‍പ്പിനു വേണ്ടി മുപ്പത് വെള്ളിക്കാശിന്, കൂട്ടത്തിലൊരുവളെ ഒറ്റുകൊടുത്ത ഇവരില്‍ നിന്നും സത്യസന്ധത പ്രതീക്ഷിക്കാന്‍ മാത്രം നമ്മളത്ര നിഷ്‌കളങ്കരല്ലല്ലോ.. കടുത്ത ഈ പ്രതിസന്ധിയിലും അപമാനിക്കപ്പെട്ട പെണ്‍കുട്ടിക്കൊപ്പം തന്നെ എന്ന് വിളിച്ചു പറയുന്ന റിമയോടും രമ്യയോടും രേവതിയോടും ഐക്യദാര്‍ഢ്യമെന്നും ചിലര്‍ കുറിക്കുന്നു.
സിദ്ദിഖിന്‍റെ പേജിലും സമാന രീതിയിലാണ് പ്രതികരണം. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അഭിനയിക്കാമെന്ന് കാണിച്ച് തന്ന റിയല്‍ ഹീറോ, കൂറുമാറല്‍ സിംഹം എന്നാണ് ഒരു കമന്‍റ് , സിനിമയിലെ ഗര്‍ജ്ജിക്കുന്ന സിംഹം കുറേ പടം കിട്ടാന്‍ ഏത് മൊഴിയും മാറ്റുമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
Also read: നടി ആക്രമിക്കപ്പെട്ട കേസ്: സിദ്ദിഖും ഭാമയും കൂറുമാറി
അച്ഛനായും ചേട്ടന്‍ ആയും സ്ത്രീ സംരക്ഷകന്‍ ആയും ഒക്കേ സിനിമയില്‍ മാത്രം നിറഞ്ഞാടി കയ്യടി വാങ്ങിയാല്‍ മതിയോ സിദ്ദിഖ് ചേട്ടാ ജീവിതത്തിലും അതൊക്കെ നമുക്ക് ഒന്ന് തെളിയിക്കണ്ടായോ വയസ്സ് കുറേ ആയില്ലേ? …..ഇനി ഒരു പശ്ചാത്താപത്തിനു പോലും ചിലപ്പോ അവസരം കിട്ടി എന്ന് വരില്ലാ…..എന്നും ചിലര്‍ കുറിക്കുന്നു.
Also read: ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നു, ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍
ഭാമയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലും അവള്‍ക്കൊപ്പമെന്ന ഹാഷ്ടാഗ് (#അവള്‍ക്കൊപ്പം) ക്യാമ്പയിനുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗ് (#അവള്‍ക്കൊപ്പം) വീണ്ടും ട്രെന്‍ഡി൦ഗ് ആയിരിക്കുകയാണ്. സിദ്ദിഖും നടി ഭാമയും കൂറുമാറിയതോടെ രമ്യ നമ്പീശന്‍, രേവതി, റിമ കല്ലിങ്കല്‍, ആഷിഖ് അബു, സയനോര തുടങ്ങിയവരെല്ലാം നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് വീണ്ടും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.