നീണ്ട 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും കോളിവുഡിലേക്ക്. തമിഴിൽ ഒരുക്കുന്ന നടിയുടെ കരിയറിലെ 86-ാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ദി ഡോർ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ഭാവനയുടെ സഹോദരൻ ജയ്ദേവാണ്. നടിയുടെ ഭർത്താവും കന്നഡ സിനിമ നിർമ്മാതാവുമായ നവീൻ രാജനാണ് ചിത്രം നിർമിക്കുന്നത്. 2010ൽ ഇറങ്ങിയ ആസൽ എന്ന അജിത്തിന്റെ ചിത്രത്തിലാണ് ഏറ്റവും അവസാനമായി ഭാവന തമിഴിൽ അഭിനയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ഭാവന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ദി ഡോർ എന്ന സൂചനയാണ് അണിയറ പ്രവർത്തകർ ഫസ്റ്റ് ലുക്കിലൂടെ പറയാൻ ശ്രമിക്കുന്നത്. സംവിധായകനായ ജയ്ദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ജൂൺ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ നവീനും ഭാവനയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തമിഴിൽ ചിത്രീകരിക്കുന്ന ചിത്രം മലയാളം ഉൾപ്പെടെ നാല് ഭാഷകളിൽ റിലീസ് ചെയ്യും.


ALSO READ : Happy Birthday Bhavana: പരിമളമായി വന്ന് മലയാളിയുടെ മനസ്സിൽ ചേക്കേറിയ നടി; ഭാവനയ്ക്ക് ഇന്ന് പിറന്നാൾ



ഭാവന കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഗണേശ് വെങ്കടരാമൻ, ജയപ്രകാശ്, നന്ദു, ശ്രീരഞ്ജിനി, കപിൽ വെല്ലവൻ, പ്രിയ വെങ്കട്, സിന്ധൂരി, രമേഷ് അറുമഖം, ടിഎസ്ആർ സംഗീത എന്നിവർ മറ്റ വേഷങ്ങൾ കൈകാര്യം ചെയ്യും. ഗൗതം ജി ആണ് ചിത്രത്തിന്റ ഛായഗ്രാഹകൻ. വരുൺ ഉണ്ണി ചിത്രത്തിന് സംഗീതം നൽകും. അതുൽ വിജയിയാണ് എഡിറ്റർ.


പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഷാജി കൈലാസിന്റെ ഹണ്ട് എന്ന സിനിമയാണ് ഭാവനയുടേതായി തിയറ്ററുകളിൽ എത്താൻ പോകുന്ന അടുത്ത ചിത്രം. ഇതിന് പുറമെ ശങ്കർ രാമകൃഷ്ണൻ റാണി, റഹ്മാനൊപ്പമുള്ള പേരിടാത്ത ചിത്രവും ഭാവനയുടേതായി അണിയറയിൽ ഒരുങ്ങുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയാണ് ഭാവനയുടെ ഏറ്റവും ഒടുവിലായി തിയറ്ററുകളിൽ എത്തിയ ചിത്രം. മലയാളത്തിന് പുറമെ കന്നഡയിൽ ഭാവനയുടെ രണ്ട് ചിത്രങ്ങളുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.


തമിഴിലിൽ പ്രമുഖ സംവിധായകനായിരുന്നു മിസ്കിന്റെ സഹസംവിധായകനും സംവിധാന സഹായിയുമായിരുന്നു ജയ്ദേവ്. കലൈയരസൻ നായകനായി 2018ൽ എത്തിയ പട്ടിണപാക്കം എന്ന ചിത്രത്തിലൂടെ ജയ്ദേവ് സ്വതന്ത്രസംവിധായകനാകുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.