കഴിഞ്ഞ ദിവസം സ്വന്തം സുജാതയിലെ താരം രശ്മി ജയഗോപാൽ മരിച്ചു എന്ന വാർത്ത ഞെട്ടലോടെയാണ് മലയാളി പ്രേക്ഷകരും കൂടെയുള്ള സഹതാരങ്ങളും കേട്ടത്. അത്രമാത്രം ജീവിതത്തെ പോസിറ്റീവ് ആയി കാണുന്ന രശ്മിയുടെ മരണം ഇതെങ്ങനെ സംഭവിച്ചു എന്ന് പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നാണ് താരങ്ങൾ പറയുന്നത്. സ്വന്തം സുജാത എന്ന പരമ്പരയുടെ ആരാധകർ ആകെ നിരാശയിലാണ്. ഇപ്പോൾ ഓരോ പ്രേക്ഷകനും രശ്മിയുടെ ഇൻസ്റ്റാഗ്രാമിലേക്ക് പോവുകയാണ്.



COMMERCIAL BREAK
SCROLL TO CONTINUE READING

മരണവാർത്ത ഇപ്പോഴും മുഴുവനായി സ്വീകരിക്കാൻ പ്രേക്ഷകർ ശ്രമിക്കുമ്പോഴാണ് പുഞ്ചിരി മാത്രം എപ്പോഴും മുഖത്ത് കാണപ്പെടുന്ന രശ്മിയുടെ അവസാന ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ഓണപ്പൂക്കളത്തിന്റെ മുന്നിൽ ഇരുന്ന് സെറ്റ് സാരി ഉടുത്ത് തന്റെ എല്ലാ പ്രേക്ഷകരോടും ആരാധകരോടും ഹാപ്പി ഓണം പറയുന്ന രശ്മിയുടെ ചിത്രം കാണുമ്പോൾ അറിയാതെ പ്രേക്ഷകരുടെ കണ്ണ് നിറയുകയാണ്. നീളൻ മുടിയും പുഞ്ചിരിക്കുന്ന മുഖവും. ഇത് തന്നെയാണ് രശ്മിയിൽ ആരാധകർക്ക് ഏറ്റവും ഇഷ്ടപെട്ട കാര്യം. 


ALSO READ: White Room Torture : വൈറ്റ് റൂം ടോർച്ചർ ലോകത്തിലെ ഏറ്റവും ക്രൂരമായ ശിക്ഷാ രീതി ആകുന്നതെങ്ങനെ ? ഇതിന് പിന്നിലെ രഹസ്യം


രശ്മിയുടെ എല്ലാ ആരാധകർക്കും അറിയാവുന്ന കാര്യമാണ് രശ്മി ഒരു അഗാധമായ കൃഷ്ണ ഭക്ത ആണെന്നുള്ള കാര്യം. അത്രമാത്രം കൃഷ്ണ ഭഗവാനെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന നടിയായിരുന്നു രശ്മി. സ്വന്തം സുജാത പരമ്പരയിലെ പ്രധാന കഥാപാത്രമായ  ചന്ദ്ര ലക്ഷ്മണയുമായി വളരെ അടുത്ത ബന്ധമാണ് രശ്മി പുലർത്തിയിരുന്നത്. കഴിഞ്ഞ ദിവസം രശ്മിയെക്കുറിച്ച് ചന്ദ്ര ലക്ഷ്മണ ഇട്ട ഒരു പോസ്റ്റിലും മരണ വാർത്ത അറിഞ്ഞ തന്റെ ദുഖവും ഞെട്ടലും ചന്ദ്ര പ്രകടിപ്പിച്ചിട്ടുണ്ട്.  അതോടൊപ്പമാണ് ചന്ദ്ര രശ്മിയുടെ കൃഷ്ണ ഭക്തിയെക്കുറിച്ചും പറഞ്ഞിരിക്കുന്നത്. ചന്ദ്രയുടെ വാക്കുകൾ ഇങ്ങനെ. ചന്ദ്രയും ഭർത്താവ് ടോഷും രശ്മിയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചാണ് ചന്ദ്രയുടെ കുറിപ്പ്.


"എന്റെ ഏറ്റവും മോശപ്പെട്ട സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല ഇതായിരിക്കും നമ്മുടെ അവസാന ചിത്രമെന്നുള്ള കാര്യം. ഞങ്ങളുടെ പ്രിയപ്പെട്ട രശ്മി ചേച്ചി..എന്റെ ചേച്ചിയമ്മ എന്നെന്നേക്കുമായി അവരുടെ കൃഷ്ണന്റൊപ്പം പോയി. സ്നേഹത്തിന്റെ നിറകുടമാണ് രശ്മി ചേച്ചി. ഞങ്ങളെ എല്ലാവരെയും സ്നേഹിച്ച് രശ്മി ചേച്ചി ഞങ്ങളുടെ സ്നേഹവും പിടിച്ച് പറ്റി. ഞങ്ങൾക്ക് ഇന്ന് ചേച്ചിയെ നഷ്ടമായി. ചേച്ചി ഇല്ലാത്ത ഷൂട്ടിങ്ങ് സ്പോട്ടിലേക്ക് കയറി ചെല്ലുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. സ്വന്തം സുജാതയിലെ എല്ലാ ആളുകളും മിസ് ചെയ്യും. എന്റെ കാര്യം പറയുവാണെങ്കിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട കുടുംബക്കാരിയെയാണ് എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. പറ്റുമെങ്കിൽ തിരിച്ച് വായോ".



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.