ടെലിവിഷൻ താരം Divya Bhatnagar കൊറോണ ബാധിച്ച് മരിച്ചു
സീരിയലിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് ദിവ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് നടത്തിയ ചികിത്സയിൽ കൊറോണ (Corona) സ്ഥിരീകരിക്കുകയും ചെയ്തത്.
മുംബൈ: ടെലിവിഷൻ താരം ദിവ്യാ ഭട്നാഗർ (Divya Bhatnagar) കൊറോണ (Corona) ബാധിച്ച് മരിച്ചു. 34 വയസായിരുന്നു. 'യെ രിശ്താ ക്യാ കെഹ്‌ലതാ ഹെ' (Yeh Rishta Kya Kehlata Hai) എന്ന സീരിയലിൽ 'ഗുലാബോ' ആയിട്ട് അഭിനയിച്ചിരുന്ന ദിവ്യയ്ക്ക് കൊറോണ വൈറസ് ബാധിക്കുകയും തുടർന്ന് ഗോരേഗാവിലെ എസ്ആർവി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു.
നവംബർ 26 നായിരുന്നു ദിവ്യയെ (Divya Bhatnagar) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സീരിയലിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് ദിവ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് നടത്തിയ ചികിത്സയിൽ കൊറോണ (Corona) സ്ഥിരീകരിക്കുകയും ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയായി ദിവ്യയുടെ നില ഗുരുതരമായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ദിവ്യയുടെ മരണത്തിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.
Also read: Molnupiravir ആൻറിവൈറൽ മരുന്ന് 24 മണിക്കൂറിനുള്ളിൽ കൊറോണ വൈറസിനെ തുരത്തും
വെളുപ്പിനെ മൂന്നു മണിയോടെയായിരുന്നു ദിവ്യയുടെ മരണം സംഭവിച്ചതെന്ന് ഒരു സുഹൃത്ത് പറഞ്ഞു. രാത്രി 2 മണിയോടെ ആരോഗ്യനില വഷളാവുകയും ശ്വസിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്തതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നുവെങ്കിലും മൂന്നു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ദിവ്യയുടെ മരണത്തെക്കുറിച്ച് ദേവോലീന (Devoleena) ഇൻസ്റ്റാഗ്രാമിൽകുറിച്ച പോസ്റ്റ് ഇപ്പോൾ വൈറലാകുകയാണ്.