എത്ര തവണ സെക്സ് ചെയ്തിട്ടുണ്ട്? രസകരമായി എസ്തർ തിരിച്ച് മറുപടി കൊടുത്തത് ഇങ്ങനെ
ഇൻസ്റ്റാഗ്രാമിൽ തന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്
സോഷ്യൽ മീഡിയയിൽ ഒട്ടനവധി ആരാധകരുള്ള താരമാണ് എസ്തർ അനിൽ. ദൃശ്യം എന്ന ചിത്രത്തിൽ ജോർജുകുട്ടി മകളായി അഭിനയിച്ചത് മാത്രം മതി മലയാളികൾക്ക് ഇപ്പോഴും ഓർത്തിരിക്കാൻ. മലയാളത്തിലെ ആദ്യ 50 കോടി കളക്ഷൻ നേടിയ ചിത്രം കൂടിയായി ദൃശ്യം മാറുകയായിരുന്നു.
ഇൻസ്റ്റാഗ്രാമിൽ തന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഓരോ തവണയും എസ്തറിന്റെ പുതിയ ലുക്ക് ആരാധകരെ രസിപ്പിക്കാറുണ്ട്. തന്റെ ആരാധകരുമായി ഇപ്പോഴും സംസാരിക്കാനും സംവദിക്കാനും താരം തയ്യാറാവാറുണ്ട്. അതിൽ ഒരു പ്രേക്ഷകൻ എസ്തറിനോട് ചോദിച്ച ചോദ്യമാണ് ഇപ്പോൾ തരംഗമായി മാറുന്നത്.
Also Read: CBI 5 OTT Update : സിബിഐ 5 ന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന്?
"എത്ര തവണ നിങ്ങൾ സെക്സ് ചെയ്തിട്ടുണ്ട്?" എന്നതായിരുന്നു അതിലെ ചോദ്യം. ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് താരങ്ങൾ ചൂടാകുന്ന മറുപടി ഒക്കെ തന്നെ നമ്മുടെ മുന്നിലുള്ള ഉദാഹരണങ്ങളാണ്. എന്നാൽ ഇവിടെ എസ്തർ വ്യത്യസ്തയാവുകയാണ്. ഹാപ്പി ഹസ്ബൻഡ്സ് എന്ന ചിത്രത്തിൽ സലിം കുമാർ ചിന്തിച്ചുനിൽക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടാണ് താരം അതിന് മറുപടി നൽകിയത്. എന്താണ് സെക്സ് എനിക്ക് മനസ്സിലായില്ല എന്ന തരത്തിലുള്ള മറുപടിയാണ് എസ്തർ നൽകിയത്. ഈ ചോദ്യവും ഉത്തരവും വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് എസ്തർ മലയാള സിനിമാലോകത്തേക്ക് എത്തുന്നത്. ഇപ്പോൾ തെലുങ്കിലും മലയത്തിലും വളരെ തിരക്കുപിടിച്ച നടിയായി എസ്തർ മാറിയിരിക്കുകയാണ്. എസ്തർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ വേഗത്തിലാണ് വൈറലായി മാറുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA