പുണ്യാളന്‍ അഗര്‍ബത്തീസിലെ 'ജിംബ്രൂട്ടന്‍' എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രശസ്തനായ താരമാണ് ഗോകുലന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോകുലന്‍റെ വിവാഹമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം. 


പെരുമ്പാവൂര്‍ അയ്മുറി സ്വദേശിയായ ധന്യയാണ് ഗോകുലന്‍റെ വധു. പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമണ്‌ പങ്കെടുത്തത്.


കൊറോണ: വിവാഹം നീട്ടിവച്ച് മുന്‍ പോണ്‍ താരം മിയാ ഖലീഫ!


 


കൊറോണ വൈറസ് പശ്ചാത്തലത്തില്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും നിര്‍ദേശിച്ച എല്ലാ നിയന്ത്രണങ്ങളും പാലിച്ചായിരുന്നു ഇവരുടെ വിവാഹം. 


സിനിമയിലെ സുഹൃത്തുക്കളായ നിരവധി പേരെ വിളിച്ചിരുന്നുവെന്നും മമ്മൂക്ക, ജയസൂര്യ, മണികണ്ഠന്‍, സുധി കോപ്പ ലുക്ക്മാന്‍ എന്നിവര്‍ വിളിച്ചു അഭിനന്ദനം അറിയിച്ചുവെന്നും ഗോകുലന്‍ പറഞ്ഞു. 


കൊറോണയുണ്ടെന്ന് മറച്ചുവച്ച് യാത്ര; സംസാരത്തിനിടെ കള്ളി വെളിച്ചത്!!


 


ലോക്ക്ഡൌണിനു ശേഷം തങ്ങളെ മമ്മൂക്ക വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും എല്ലാവരും വിവാഹം നടന്നതിലുള്ള സന്തോഷം അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 


വാരിക്കുഴിയിലെ കൊലപാതകം, എന്‍റെ ഉമ്മാന്‍റെ പേര്, ഉണ്ട, പത്തേമാരി തുടങ്ങിയവയാണ് ഗോകുലന്റെ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍.