കൊച്ചി: നടി ജ്യോതിർമയിയുടെ അമ്മ കോട്ടയം വേളൂർ പനക്കൽ വീട്ടിൽ പി.സി.സരസ്വതി അന്തരിച്ചു. 75 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. ഭർത്താവ്‌ പരേതനായ ജനാർദ്ദനൻ ഉണ്ണി. ഇരുവരുടേയും ഏക മകളാണ് ജ്യോതിർമയി. മലയാളത്തിലെ പ്രശസ്ത സംവിധായകനായ അമൽ നീരദ് ആണ് മരുമകൻ. പരേതനായ ഡോ. കൃഷ്ണ മൂർത്തി(ശബരി), പരേതയായ ശ്യാമള കുമാരി, സതീദേവി, ത്രിവിക്രമൻ, പരേതയായ ഹൈമവതി എന്നിവർ സഹോദരങ്ങളാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളം ലിസി പുല്ലേപ്പടി റോഡിലുള്ള 'തിരുനക്കര' വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും. മലയാള സിനിമയിൽ ഒരുകാലത്ത് നിറ സാന്നിധ്യമായ നടിയാണ് ജ്യോതിർമയി. 2000 ത്തിൽ പൈലറ്റ് എന്ന സിനിമയിലൂടെ ആണ് ചലച്ചിത്രരംഗത്ത് എത്തുന്നത്. തുടർന്ന് ഇഷ്ടം, ഭാവം, മീശമാധവൻ, നന്ദനം, കല്യാണരാമൻ, എന്റെ വീട് അപ്പുവിന്റെയും, 


ALSO READ: മോളിവുഡിന്റെ G.O.A.T, പൃഥ്വിയുടെ കരിയർ ബെസ്റ്റ്; 'ആടുജീവിതം' ആദ്യം ദിനം നേടിയത്


പട്ടാളം, അന്യർ, ഹരിഹരൻ പിള്ള ഹാപ്പിയാണ്,  കഥാവിശേഷൻ, ആലിസ് ഇൻ വണ്ടർലാൻഡ് തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകൾ ആയ  നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായി ജ്യോതിർമയി. ഭാവം എന്ന സിനിമയിലെ ലത എന്ന കഥാപാത്രത്തിന് രണ്ടാമത്തെ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡും നാഷണൽ ഫിലിം അവാർഡും ജ്യോതിർമയിക്ക് ലഭിച്ചിട്ടുണ്ട്. 2015 ഏപ്രിൽ നാലിനാണ് അമൽനീരദുമായുള്ള ജ്യോതിർമയിയുടെ വിവാഹം കഴിഞ്ഞത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.