Actress Khushbu Sundar: സംരക്ഷിക്കേണ്ട കൈകൾ തന്നെയാണ് എന്നെ ചൂഷണം ചെയ്തത്; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ഖുശ്ബു
Actress Khushbu Sundar: പിതാവിൽ നിന്ന് എനിക്കുണ്ടായ ദുരനുഭവങ്ങൾ ഞാൻ നേരത്തെ തുറന്ന് പറയേണ്ടതായിരുന്നു.
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ പ്രമുഖർക്കെതിരെയുണ്ടായ ആരോപണങ്ങളിൽ പ്രതികരിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. പോരാടുന്ന സ്ത്രീകൾക്ക് അഭിവാദ്യം. കരിയറിലെ ഉയർച്ച വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുന്നതും വിട്ടുവീഴ്ച ചെയ്യാൻ സമ്മർദം ചെലുത്തുന്നതും എല്ലായിടത്തും ഉള്ളതാണെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ അവർ പറഞ്ഞു. തന്റെ പെൺമക്കളുമായി ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് സംസാരിച്ചിരുന്നെന്നും അതിജീവതരോട് അവർ പുലർത്തുന്ന സഹാനുഭൂതിയും വിശ്വാസവും തന്നെ അമ്പരപ്പിച്ചെന്നും ഖുശ്ബു കുറിച്ചു.
തുറന്നുപറച്ചിലുകൾ ഇന്നാണോ നാളെയാണോ എന്നത് പ്രശ്നമല്ല. തുറന്നുപറയണം അത്രമാത്രം. എത്ര നേരത്തെ പറയുന്നോ അത്രയും നേരത്തെ മുറിവുകളുണങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത് സഹായിക്കുമെന്നും താരം വ്യക്തമാക്കി.
അപകീർത്തിപ്പെടുത്തുമെന്ന ഭയം, എന്തിനത് ചെയ്തു? എന്തിനുവേണ്ടി ചെയ്തു? തുടങ്ങിയ ചോദ്യങ്ങളാണ് അതിജീവിതയെ തകർത്തു കളയുന്നത്. അതിജീവിത നമുക്ക് പരിചയമില്ലാത്തയാൾ ആയിരിക്കും. എന്നാൽ നമ്മുടെ പിന്തുണ അവർക്കാവശ്യമുണ്ട്. അവരെ കേൾക്കാനുള്ള നമ്മുടെ മാനസിക പിന്തുണയും അവർക്കു വേണം. എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നുചോദിക്കുന്നവർ ഒരു കാര്യം മനസിലാക്കണം. പ്രതികരിക്കാനുള്ള സാഹചര്യങ്ങൾ എല്ലാവർക്കും ഒരുപോലെയാകില്ല.
Also Read: Edavela Babu: ലൈംഗിക ആരോപണം; പൊലീസിൽ പരാതി നൽകി ഇടവേള ബാബു
എന്റെ പിതാവിൽനിന്ന് എനിക്കുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറയാൻ ഞാൻ ഒരുപാട് കാലമെടുത്തു. അത് നേരത്തെ പറയേണ്ടതായിരുന്നു. കരിയർ കെട്ടിപ്പടുക്കുന്നതിനായുള്ള വിട്ടുവീഴ്ചയായിരുന്നില്ല എനിക്കുണ്ടായ ദുരനുഭവം. അങ്ങനെയൊരു അനുഭവം എനിക്ക് നേരിടേണ്ടി വന്നിരുന്നെങ്കിൽ എന്നെ സംരക്ഷിക്കേണ്ട കൈകളുടെ ഉടമ തന്നെയാണ് എന്നെ ചൂഷണം ചെയ്തത്.
നിങ്ങൾ കാണിക്കുന്ന ഐക്യദാർഢ്യം പ്രതീക്ഷയുടെ കിരണങ്ങളാണ്. നീതിയും സഹാനുഭൂതിയും ഇപ്പോഴുമുണ്ടെന്നതിന്റെ തെളിവ്. ഞങ്ങൾക്കൊപ്പം നിൽക്കുക, ഞങ്ങളെ സംരക്ഷിക്കുക, നിങ്ങൾക്ക് ജീവിതവും സ്നേഹവും നൽകുന്ന സ്ത്രീകളെ ബഹുമാനിക്കുക’–ഖുശ്ബു പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.