Kozhikode Sarada Passed Away| സല്ലാപത്തിലെ മനോജ് കെ.ജയൻറെ അമ്മ, നടി കോഴിക്കോട് ശാരദ അന്തരിച്ചു
1979-ൽ അങ്കക്കുറി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്
കോഴിക്കോട്: അമ്മയായും, അമ്മായി അമ്മയായും നിരവധി അമ്മ വേഷങ്ങൾ അഭിനയിച്ച. നടി കോഴിക്കോട് ശാരദ അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
1979-ൽ അങ്കക്കുറി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി വേഷങ്ങളിൽ അവർ എത്തി.
ALSO READ: Palarivattom Accident: അൻസിക്കും അഞ്ജനയ്ക്കും പിന്നാലെ ആഷിഖും വിടപറഞ്ഞു
ഇക്കരയാണെന്റ് താമസം,സയാമീസ് ഇരട്ടകള്‍, അമ്മക്കിളിക്കൂട്,ചേരി,കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനിയിച്ചിട്ടുണ്ട്. 2001ല്‍ പുറത്തിറങ്ങിയ നരിമാന്‍,2014ല്‍ പുറത്തിറങ്ങിയ മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അതിഥി താരമായിരുന്നു.
ധാരാളം വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സല്ലാപത്തിലെ മനോജ് കെ.ജയൻറെ അമ്മ വേഷമായിരുന്നു ശ്രദ്ധിക്കപ്പെട്ട പ്രധാന വേഷങ്ങളിലൊന്ന്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...