ഗ്ലാമറസ് വേഷങ്ങൾക്ക് ഒരിടവേള, ടി എസ് ബാബുവിന്റെ `ഡിഎൻഎ`യിൽ ഐപിഎസ് ഓഫീസറായി ലക്ഷ്മി റായ്
ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ആണ് ഡിഎൻഎ. ലക്ഷ്മി റായ് ഈ ചിത്രത്തിൽ ഒരു പോലീസ് ഓഫീസറായിട്ടാണ് എത്തുന്നത്.
ടി എസ് സുരേഷ് ബോബു സംവിധാനം ചെയ്യുന്ന 'ഡിഎൻഎ' എന്ന ചിത്രത്തിൽ ലക്ഷ്മി റായിയും. ഗ്ലാമറസ് വേഷങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു വേഷമാണ് താരം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു ഐപിസ് ഓഫീസറായാമ് ലക്ഷ്മി റായ് ഈ ചിത്രത്തിൽ വേഷമിടുന്നത്. യുവ നടൻ അഷ്‍കർ സൗദാൻ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം മാർച്ച് 24ന് തുടങ്ങിയിരുന്നു. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചത്. വല്ലാർപാടം ആൽഫ ഹൊറൈസൺ ബിൽഡിംഗിലാണ് ചിത്രീകരണം ആരംഭിച്ചത്. ഇപ്പോവിതാ ലക്ഷ്മി റായിയുടെയും കഥാപാത്രത്തിന്റെ ഷൂട്ടിംങ്ങും തുടങ്ങി.
പൂർണ്ണമായും ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് 'ഡിഎൻഎ' എന്ന ചിത്രം. അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ്, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരി നന്ദ. സെന്തിൽ രാജ്, പന്മരാജ് രതീഷ്, സുധീർ ('ഡ്രാക്കുള' ഫെയിം) ഇടവേള ബാബു, അമീർ നിയാസ്, പൊൻ വണ്ണൽ, അംബിക, ബാബു ആന്റണി എന്നിവരും 'ഡിഎൻഎ' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
Also Read: Khajuraho Dreams poster: കിടിലൻ സെക്കൻഡ് ലുക്ക് പോസ്റ്ററുമായി ഖജുരാഹോ ഡ്രീംസ്; റൈഡർ ആയി അതിഥി രവി
കെ വി അബ്‍ദുൾ നാസറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ കെ സന്തോഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് ഡോൺ മാക്സ്. കലാസംവിധാനം ശ്യാം കാർത്തികേയൻ. മേക്കപ്പ് പട്ടണം റഷീദാണ്. രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കൊച്ചിയിലും ചെന്നൈയിലുമായാണ് സിനിമയുടെ ചിത്രീകരണം. കോസ്റ്റ്യും ഡിസൈൻ നാഗരാജ്, ആക്ഷൻ സെൽവ പഴനി രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ അനിൽ മേടയിൽ. പ്രൊഡക്ഷൻ കൺട്രോളർ അനീഷ് ജി പെരുമ്പിലാവ്, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ഷാലു പേയാട് എന്നിവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...