Actress Lena: പേരിൽ ചെറിയൊരു മാറ്റം വരുത്തിയിരിക്കുകയാണ് സിനിമാ താരം ലെന (Lenaa).  ഭാഗ്യമുണ്ടാക്കുന്നതിനായി സംഖ്യാശാസ്ത്ര പ്രകാരം തങ്ങളുടെ പേരില്‍ മാറ്റം വരുത്തിയിട്ടുള്ള നിരവധി താരങ്ങള്‍ മിക്ക ഭാഷകളിലുമുണ്ട്.  അതിൽ ചിലര്‍ ഇംഗ്ലീഷ് അക്ഷരങ്ങളിലാണ് മാറ്റം വരുത്തുന്നതെങ്കില്‍ മറ്റുചിലര്‍ പേരുതന്നെ മാറ്റുകയാണ് ചെയ്യുന്നത്. അത്തരം ഒരു രീതി തന്നെയാണ് ഇപ്പോൾ ലെനയും സ്വീകരിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 'നാമെല്ലാം അൽപ്പം മുറിവേറ്റവരാണ്, അതിലൂടെയാണല്ലോ വെളിച്ചം കടന്നു വരുന്നത്' മഞ്ജു പകർത്തിയ ചിത്രം പങ്കുവെച്ച് ഭാവന


പേരിന്റെ ഇംഗ്ലീഷ് സ്‌പെല്ലിംഗിൽ ഒരു 'A' കൂടിചേർത്തിരിക്കുകയാണ് ലെന (Lena) ഇപ്പോൾ.  എന്റെ പേരിന്റെ സ്പെല്ലിംഗ് 'LENAA' എന്നാക്കിയെന്ന് താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. 


 



Also Read: Viral Video: 'ഇത് നാൻ താനാ?' സ്വന്തം വീഡിയോ കണ്ട് അമ്പരന്ന് കുരങ്ങൻമാർ! 


ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്‌പെല്ലിംഗ് മാറ്റിയതെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ പേരുമാറ്റിയ ആളാണ് സംവിധായകൻ ജോഷി. പേരിനൊപ്പം ഒരു 'y' യാണ് അദ്ദേഹം കൂട്ടിച്ചേർത്തത്.  അടുത്തിടെ നടി റോമയും പേരിൽ മാറ്റം വരുത്തിയിരുന്നു.   


അടുത്തിടെ പുറത്തിറങ്ങിയ ലെനയുടെ ചിത്രം ഉണ്ണി മുകുന്ദൻ നായക വേഷത്തിലെത്തിയ 'മേപ്പടിയാൻ' ആണ്. ചിത്രം വിജയകരമായി മുന്നേറുകയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.