കൊവിഡില്ല, പരിശോധനാഫലം നെഗറ്റീവ്; വാര്‍ത്ത നിഷേധിച്ച് Lena

തനിക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് നടി ലെന.
ബംഗളൂരു: ബ്രിട്ടനില്‍ നിന്നും സിനിമാ ചിത്രീകരണത്തിന് ശേഷം മടങ്ങിയെത്തിയ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് നടി ലെന (Actress Lena). തന്റെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ (RT-PCR Test) കൊവിഡ് നെഗറ്റീവാണെന്നും താരം അറിയിച്ചിട്ടുണ്ട്. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കൊവിഡ് മഹാമാരിക്ക് (Covid19 Pandemic) പുറമെ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടനില്‍ (Britain)നിന്നും എത്തുന്നവരെയെല്ലാം ആര്‍ടി-പിസിആര്‍ പരിശോധനയ്ക്കു (RT-PCR Test) വിധേയരാക്കുന്നുണ്ട്. കൂടാതെ ബ്രിട്ടനിൽ നിന്നും വരുന്നവർ quarantine ൽ പ്രവേശിക്കണമെന്നാണ് നിര്‍ദേശം.
ഇതനുസരിച്ച് ബംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ താന്‍ ക്വാറന്റൈനിലാണെന്നും എന്നാൽ ഇത് തെറ്റിദ്ധരിച്ച് തനിക്ക് കൊവിഡാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുകയാണെന്നും ലെന ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
ബംഗളുരു വിമാനത്താവളത്തില്‍ നടത്തിയ RT-PCR Test ല്‍ ലെനയ്ക്ക് രോഗബാധ സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. പക്ഷേ നടിക്ക് ഇതുവരെ കൊവിഡ് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലയെന്നാണ് റിപ്പോർട്ട്. ലെന (Actress Lena) ഇപ്പോൾ ബംഗളൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് എന്നൊക്കെയായിരുന്നു റിപ്പോർട്ടുകൾ വന്നത്.
തനിക്ക് കോവിഡില്ലയെന്ന് (Covid Negative) താരം ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു;
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.